കൈ നിറ‍യെ പണം വരുന്ന ദിനം… തി​ങ്ക​ളാ​ഴ്ച 11 കോ​ടിയുടെ വ​രു​മാ​നം ഉണ്ടാക്കണം; ടാ​ർ​ഗ​റ്റു​മാ​യി കെഎ​സ്ആ​ർടിസി

ചാ​ത്ത​ന്നൂ​ർ: അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച 11 കോ​ടി വ​രു​മാ​നം നേ​ടാ​ൻ ടാ​ർ​ഗ​റ്റു​മാ​യി കെ​എ​സ്ആ​ർടി സി . ഓ​ണം ക​ഴി​ഞ്ഞ് ആ​ദ്യ​ത്തെ തി​ങ്ക​ളാ​ഴ്ച 10.19 കോ​ടി ടി​ക്ക​റ്റ് വ​രു​മാ​നം നേ​ടി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വ​രു​മാ​നം. എ​ന്നാ​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു​ള്ള ആ​ദ്യ​ത്തെ തി​ങ്ക​ളാ​ഴ്ച 11 കോ​ടി വ​രു​മാ​നം നേ​ടു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. സിഎംഡി ​പ്ര​മോ​ജ് ശ​ങ്ക​ർ ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി.

ഓ​ണം, ഉ​ത്സ​വം തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു​ള്ള ആ​ദ്യ​തി​ങ്ക​ളാ​ഴ്ച​ക​ളി​ലാ​ണ് കെ​എ​സ് ആ​ർ​ടി​സി ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടു​ന്ന​തും ലാ​ഭ​ക​ര​മാ​യി ആ ​ദി​വ​സ​ങ്ങ​ൾ മാ​റ്റു​ന്ന​തും. ഈ ​തി​ങ്ക​ളാ​ഴ്ച 11 കോ​ടി​യി​ല​ധി​ക​മാ​ണ് ടാ​ർ​ഗ​റ്റ്. പ​മ്പ​യൂ​ണി​റ്റി​നാ​ണ് ഏ​റ്റ​വും വ​ലി​യ ടാ​ർ​ഗ​റ്റ്. 65 ല​ക്ഷം. തി​രു​വ​ന​ന്ത​പു​രം​സി​റ്റി യൂ​ണി​റ്റി​ന് 41 ല​ക്ഷ​വും കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ന് 35 ല​ക്ഷ​വു​മാ​ണ് ടാ​ർ​ഗ​റ്റ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ടാ​ർ​ഗ​റ്റ് നേ​ടു​ന്ന​തി​ന് മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്യ​ണം. ഓ​രോ യൂ​ണി​റ്റി​നു​മു​ള്ള ടാ​ർ​ഗ​റ്റ് തു​ക ഓ​രോ ജീ​വ​ന​ക്കാ​ര​നും ഓ​രോ സൂ​പ്പ​ർ വൈ​സ​ർ​ക്കുമാ​യി യൂ​ണി​റ്റ് ടാ​ർ​ജ​റ്റി​നെ സ്പ്ലി​റ്റ് ചെ​യ്ത് ന​ൽ​ക​ണം. ക​ണ്ട​ക്ട​ർ​മാ​രെ പോ​സ്റ്റ് ചെ​യ്ത് ടാ​ർ​ഗ​റ്റ് ന​ൽ​കു​ക​യും ഡ്രൈ​വ​ർ​ക്ക് ടാ​ർ​ഗ​റ്റ് വി​വ​ര​വും ബ​സും മു​ൻ​കൂ​ട്ടി ന​ൽ​കു​ക​യും വേ​ണ​മെന്നും ​നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത ലീ​വ്, ആ​ബ്സെ​ൻ്റ് എ​ന്നി​വ ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യി ജി​വ​ന​ക്കാ​ർ എ​ത്തു​ന്നുവെന്നും അ​ന​ധി​കൃ​ത അ​വ​ധി​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നും ഉ​റ​പ്പാ​ക്ക​ണം.ഒ​രേ ഒ​രു ല​ക്ഷ്യം 11 കോ​ടി ഇ​തി​നാ​യി ഓ​രോ യൂ​ണി​റ്റും മു​ഴു​വ​ൻ ബ​സും ഡോ​ക്കി​ൽ നി​ന്ന് ഇ​റ​ക്കി ഓ​ടി​ക്ക​ണം. ഇ​താ​ണ് തി​ങ്ക​ളാ​ഴ്ച​യി​ലെ കെ ​എ​സ് ആ​ർ​ടിസി​യു​ടെ മു​ദ്രാ​വാ​ക്യം.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment