വേ​ലി​യേ​റ്റം ശ​ക്തം; ദു​രി​ത​ക്ക​യ​ത്തി​ൽ നിന്ന് കരകയറാനാകാതെ കു​ട്ട​നാ​ട്; ആശങ്കയിൽ കർഷകർ

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട​ൻ ജ​ന​ത​യ്ക്കു ദു​രി​ത​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യും സ​മ്മാ​നി​ച്ച് വീ​ണ്ടും വേ​ലി​യേ​റ്റം ശ​ക്ത​മാ​കു​ന്നു. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ വെ​ള്ള​പ്പൊ​ക്ക സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് കു​ട്ട​നാ​ട്ടി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ക്കൊ​ല്ല​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​മാ​ണ് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്.

പൊ​തു​വേ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച വേ​ലി​യേ​റ്റം പ​തി​വി​നു വി​പ​രീ​ത​മാ​യി ഉ​ച്ച​വ​രെ തു​ട​ർ​ന്നു. എ​ന്നാ​ൽ, പ​തി​വു​പോ​ലെ വേ​ലി​യി​റ​ക്ക​വും ഏ​റെ വൈ​കി. സാ​ധാ​ര​ണ​യാ​യി വേ​ലി​യി​റ​ക്കം ആ​രം​ഭി​ച്ചാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വെ​ള്ളം ഇ​റ​ങ്ങേ​ണ്ട​താ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും പ​ല പു​ര​യി​ട​ങ്ങ​ളി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ജ​ല​നി​ര​പ്പു​യ​ർ​ന്നു​വ​ന്ന വേ​ഗ​ത്തി​ൽ ആ​യി​രു​ന്നി​ല്ല ഇ​ന്ന​ലെ വെ​ള്ള​മി​റ​ങ്ങി​യ​ത്. പ​തി​വി​ൽ ക​വി​ഞ്ഞു​ള്ള വേ​ലി​യേ​റ്റ പ്ര​വ​ണ​ത ക​ർ​ഷ​ക​രെ​യാ​ണ് ഏ​റെ ആ​ശ​ങ്കാ​കു​ല​രാ​ക്കു​ന്ന​ത്.

കാ​യ​ൽ മേ​ഖ​ല​ക​ളി​ല​ട​ക്കം പു​ഞ്ച​കൃ​ഷി പാ​തി​വ​ഴി​യോ​ട​ടു​ത്തെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും, കാ​യ​ൽ​നി​ല​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.വേ​ലി​യേ​റ്റ സ​മ​യ​ത്ത കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​വി​ഞ്ഞു ക​യ​റു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത പൂ​ർ​ത്തി​യാ​യ പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ശ്രീ​മൂ​ലം കാ​യ​ൽ, കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ അ​യ്യ​നാ​ട് പാ​ട​ശേ​ഖ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ കൃ​ഷി​യാ​രം​ഭി​ച്ചു നാ​ൽ​പ​തു ദി​വ​സം പി​ന്നി​ട്ടു​ക​ഴി​ഞ്ഞു. ഡി ​ബ്ലോ​ക്ക് വ​ട​ക്കേ ആ​റാ​യി​രം കാ​യ​ലി​ലും കൃ​ഷി പാ​തി​വ​ഴി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം ര​ണ്ടാം വ​ട​മി​ടീ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പ​ല ക​ർ​ഷ​ക​രും വ​ളം വാ​ങ്ങി​ക്ക​ഴി​ഞ്ഞു.

ര​ണ്ടാ​ഴ്ച മു​ൻ​പും കു​ട്ട​നാ​ട്ടി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ വേ​ലി​യേ​റ്റം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കൃ​ഷി​ക്കു​ള്ള നി​ല​മൊ​രു​ക്ക​ൽ പു​രോ​ഗ​മി​ച്ചു​വ​ന്നി​രു​ന്ന പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ച​യ്ക്കി​ര​യാ​യി​രു​ന്നു. വ​ർ​ഷം തോ​റും ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന വേ​ലി​യേ​റ്റം മു​ന്നി​ൽ​ക്ക​ണ്ട ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്ത​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം അ​ധ​കൃ​ത​ർ ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല. ഒ​ടു​വി​ൽ മ​ട​വീ​ഴ്ച തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ഷ​ട്ട​റു​ക​ൾ താ​ഴ്‌​ത്തി ജ​ല​നി​ര​പ്പു നി​യ​ന്ത്രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, താ​ഴ്ത്തി​യ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി​യ​താ​ണ് നി​ല​വി​ലെ ദു​രി​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വാ​ദം. ഇ​ന്ന​ലെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു​തു​ട​ങ്ങു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​ഉ​റ​പ്പു പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന​താ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​ന​ഭ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി ഇ​ന്നു​ത​ന്നെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ​യും കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം.

Related posts

Leave a Comment