യു​എ​സ് സ​മാ​ധാ​ന​പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് യു​ക്രെ​യ്ൻ

കീ​വ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച റ​ഷ്യ-​യു​ക്ര​യ്ൻ സ​മാ​ധാ​ന​പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് യു​ക്ര​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി. സ​മാ​ധാ​ന​ക്ക​രാ​ർ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ന്തി​മ​മാ​ക്കു​മെ​ന്ന് സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

ജ​ർ​മ​ൻ ത​ല​സ്ഥാ​ന​മാ​യ ബ​ർ​ലി​നി​ൽ യു​എ​സ് അ​ധി​കൃ​ത​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച ക​ര​ട് സ​മാ​ധാ​ന പ​ദ്ധ​തി പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് സെ​ലെ​ൻ​സ്‌​കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ച​ർ​ച്ച​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി​യ​തി​നു​ശേ​ഷം യു​എ​സ് അ​ധി​കൃ​ത​ർ ക​ര​ട് സ​മാ​ധാ​ന പ​ദ്ധ​തി റ​ഷ്യ​യു​മാ​യി പ​ങ്കു​വ​യ്ക്കും. എ​ന്നാ​ൽ, റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തി​യ യു​ക്രെ​യ്ൻ പ്ര​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

യു​എ​സ് ത​യാ​റാ​ക്കി​യ സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ഏ​ക​ദേ​ശം 90 ശ​ത​മാ​നം സം​ബ​ന്ധി​ച്ച് യു​ക്രെ​യ്നും യൂ​റോ​പ്പും സ​മ​വാ​യ​ത്തി​ലാ​യെ​ന്ന് അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.ഡോ​ൺ​ബാ​സി​ന്‍റെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തി​നു​മേ​ലു​ള്ള മോ​സ്കോ​യു​ടെ നി​യ​ന്ത്ര​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സെ​ല​ൻ​സ്‌​കി ആ​വ​ർ​ത്തി​ച്ചു. അ​മേ​രി​ക്ക വി​ട്ടു​വീ​ഴ്ച​യ്ക്കു ശ്ര​മി​ക്കു​ക​യാ​ണ്. ഡോ​ൺ​ബാ​സി​ൽ സ്വ​ത​ന്ത്ര സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​ണ് അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​സ്വ​ത​ന്ത്ര സാ​മ്പ​ത്തി​ക​മേ​ഖ​ല റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കാ​ൻ സ​മ്മ​ത​ക്കി​ല്ലെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു.മു​ൻ​പ​ത്തേ​ക്കാ​ൾ സ​മാ​ധാ​ന ക​രാ​റി​ലേ​ക്കു കൂ​ടു​ത​ൽ അ​ടു​ത്തി​രി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment