വ്യാ​ജ എം​ഡി​എം​എ കേ​സ്; കു​റ്റം​സ​മ്മ​തി​ക്കാ​ൻ പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ മ​ർ​ദ​നം; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യു​വാ​ക്ക​ൾ

കട്ട​പ്പ​ന: യു​വാ​ക്ക​ളെ പോ​ലീ​സ് വ്യാ​ജ എം​ഡി​എം​എ കേ​സി​ല്‍ കു​ടു​ക്കി​യ​താ​യി ആ​രോ​പ​ണം. ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് നി​ര്‍​മ​ലാ​സി​റ്റി സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തു​മൂ​ട്ടി​ല്‍ സു​ധീ​ഷ്, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യും ക​ട്ട​പ്പ​ന ടൗ​ണി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​ര്‍​ക്ക് ഷോ​പ്പ് ന​ട​ത്തി​വ​രു​ന്ന​തു​മാ​യ കു​ന്നുംപു​റ​ത്ത് ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് എം​ഡി​എം​എ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

പി​ന്നീ​ട് ഇ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് തെ​ളി​വാ​യി ക​ണ്ടെ​ത്തി​യ പൊ​ടി എം​ഡി​എം​എ അ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.കു​റ്റം സ​മ്മ​തി​ക്കു​ന്ന​തി​നാ​യി ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്നു സം​ഘ​വു​മാ​യി ത​ങ്ങ​ള്‍​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment