ഉ​യ​രെ ഉ​യ​ര​ട്ടെ കേ​ര​ളം, വ​ള​ര​ട്ടെ പ​ങ്കാ​ളി​ത്തം: പു​തു​വ​ര്‍​ഷ​ത്തി​ല്‍ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​നു​മാ​യി കു​ടും​ബ​ശ്രീ

കൊ​ച്ചി: പു​തു​വ​ര്‍​ഷ​ത്തി​ല്‍ ഉ​യ​രെ ഉ​യ​ര​ട്ടെ കേ​ര​ളം; വ​ള​ര​ട്ടെ പ​ങ്കാ​ളി​ത്തം എ​ന്ന ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​നു​മാ​യി കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്‍. വി​ഷ​ന്‍ 2031 ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളു​ടെ തൊ​ഴി​ല്‍ പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞ​ത് 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി, ന​യീ ചേ​ത​ന 4.0 ദേ​ശീ​യ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​നു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് സം​സ്ഥാ​ന, ജി​ല്ലാ​ത​ല​ത്തി​ല്‍ ഇ​ന്നു​മു​ത​ല്‍ കു​ടും​ബ​ശ്രീ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​ന്‍ തു​ട​ങ്ങു​ന്ന​ത്.

വേ​ത​നാ​ധി​ഷ്ഠി​ത തൊ​ഴി​ലു​ക​ള്‍​ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ല്‍​കി തൊ​ഴി​ല്‍ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് വി​ഷ​ന്‍ 2031 ന്‍റെ ല​ക്ഷ്യം. തൊ​ഴി​ല്‍ നൈ​പു​ണ്യം മെ​ച്ച​പ്പെ​ടു​ത്തി തൊ​ഴി​ല്‍ നേ​ടു​ന്ന സാ​ഹ​ച​ര്യം വ​ര്‍​ധി​പ്പി​ക്കു​ക, സു​ര​ക്ഷി​ത തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി വേ​ത​നാ​ധി​ഷ്ഠി​ത തൊ​ഴി​ല്‍ നേ​ടാ​ന്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​ത്.

ലിം​ഗ സ​മ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും, അ​യ​ല്‍​ക്കൂ​ട്ടാം​ഗ​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​റി​വു​ക​ള്‍ വ​ർ​ധി​പ്പി​ക്കാ​നും, പു​തി​യ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​യി​ൽ സു​ര​ക്ഷി​ത​ത്വം തി​രി​ച്ച​റി​യാ​നും, സ്ത്രീ​ക​ളി​ലൂ​ടെ കു​ടും​ബ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക – മാ​ന​സി​ക ഉ​ന്ന​മ​നം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് ഉ​യ​രെ കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. ഈ ​വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ അ​റി​വി​ന്‍റെ അ​ഞ്ചാ​ഴ്ച​ക​ള്‍ എ​ന്ന അ​ഞ്ചു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ അ​യ​ല്‍​ക്കൂ​ട്ട ത​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കും.

ആ​ദ്യ​ഘ​ട്ടം കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട ത​ല​ത്തി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ള്‍​ക്ക് സം​സ്ഥാ​ന ജി​ല്ലാ സി​ഡി​എ​സ്എ​ഡി​എ​സ് ത​ല​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തി​നാ​യു​ള്ള കൈ​പ്പു​സ്ത​കം വി​ഷ​യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്ക​ലും പ​രി​ശീ​ല​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് മു​ഴു​വ​ന്‍ അ​യ​ല്‍​ക്കൂ​ട്ടം അം​ഗ​ങ്ങ​ളി​ലേ​ക്കും ഈ ​വി​വ​ര​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. കാ​മ്പ​യി​നി​ന്‍റെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല കോ​ര്‍ ടീം ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment