രാജ്യാ​​​​​​​​ന്ത​​​​​​​​ര ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ കീ​​​​​​​​ഴ്‌വഴ​​​​​​​​ക്കം

“എ​​​​​​​ണ്ണ സു​​​​​​​ഗ​​​​​​​മ​​​​​​​മാ​​​​​​​യി ഒ​​​​​​​ഴു​​​​​​​കാ​​​​​​​ൻ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യെ താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക​​​​​​​മാ​​​​​​​യി ഭ​​​​​​​രി​​​​​​​ക്കും.’’ലാ​​​​​​​റ്റി​​​​​​​ൻ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യി​​​​​​​ൽ ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റി നാ​​​​​​​ലാം​​​​​​​കി​​​​​​​ട ഗു​​​​​​​ണ്ടാ​​​​​​​സം​​​​​​​ഘ​​​​​​​ത്തെ​​​​​​​പ്പോ​​​​​​​ലെ അ​​​​​​​വി​​​​​​​ട​​​​​​​ത്തെ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് നി​​​​​​​ക്കോ​​​​​​​ളാ​​​​​​​സ് മ​​​​​​​ഡു​​​​​​​റോ​​​​​​​യെ​​​​​​​യും ഭാ​​​​​​​ര്യ സീ​​​​​​​ലി​​​​​​​യ ഫ്ലോ​​​​​​​റെ​​​​​​​സി​​​​​​​നെ​​​​​​​യും ത​​​​​​​ട്ടി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യ​​​​​​​ശേ​​​​​​​ഷം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ​​​​​​​ണ​​​​​​​ൾ​​​​​​​ഡ് ട്രം​​​​​​​പ് പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​ണി​​​​​​​ത്.

മ​​​​​​​യ​​​​​​​ക്കു​​​​​​​മ​​​​​​​രു​​​​​​​ന്നു​​​​​​​വേ​​​​​​​ട്ട​​​​​​​യു​​​​​​​ടെ ‘നി​​​​​​​ഷ്ക​​​​​​​ള​​​​​​​ങ്ക​​​​​​​ത’​​അ​​​​​​​വി​​​​​​​ടെ​​​​​​​ത്ത​​​​​​​ന്നെ പൊ​​​​​​​ളി​​​​​​​ഞ്ഞു. വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യു​​​​​​​ടെ എ​​​​​​​ണ്ണ സ​​​​​​​മ്പ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ക​​​​​​​ണ്ണ്. ആ ​​​​​​​രാ​​​​​​​ജ്യ​​​​​​​ത്ത് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ പാ​​​​​​​വ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രാ​​​​​​​ണ് ല​​​​​​​ക്ഷ്യം. വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യു​​​​​ടെ വ​​​​​മ്പി​​​​​ച്ച എ​​​​​ണ്ണ​​​​​ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം അ​​​​​മേ​​​​​രി​​​​​ക്ക ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും ആ ​​​​​രാ​​​​​ജ്യ​​​​​ത്തെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​യ എ​​​​​ണ്ണ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തെ പു​​​​​ന​​​​​രു​​​​​ദ്ധ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ഡോ​​​​​ള​​​​​ർ നി​​​​​ക്ഷേ​​​​​പി​​​​​ക്കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളെ നി​​​​​യോ​​​​​ഗി​​​​​ക്കു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​​ലി​​​​​നു​​​​​ശേ​​​​​ഷം യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞ​​​​​ത്.

അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യു​​​​​​​​ടെ ധാ​​​​​​​ർ​​​​​​​ഷ്‌​​​​​​​ട്യം നി​​​​​​​റ​​​​​​​ഞ്ഞ, ന​​​​​​​ഗ്ന​​​​​​​മാ​​​​​​​യ സൈ​​​​​​​​നി​​​​​​​​ക അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശം ഒ​​​​​​​രു ത​​​​​​​ര​​​​​​​ത്തി​​​​​​​ലും അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​ത​​​​​​​ല്ല. ല​​​​​​​ഹ​​​​​​​രി​​​​​​​യു​​​​​​​ടെ പേ​​​​​​​രി​​​​​​​ലു​​​​​​​ള്ള വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണി​​​​​​​ന്‍റെ ഒ​​​​​​​ഴി​​​​​​​ക​​​​​​​ഴി​​​​​​​വ് സാ​​​​​​​മാ​​​​​​​ന്യ​​​​​​​ബു​​​​​​​ദ്ധി​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​രും മു​​​​​​​ഖ​​​​​​​വി​​​​​​​ല​​​​​​​യ്ക്കെ​​​​​​​ടു​​​​​​​ക്കി​​​​​​​ല്ല. ഒ​​​​​​​രു പ​​​​​​​ര​​​​​​​മാ​​​​​​​ധി​​​​​​​കാ​​​​​​​ര രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റി അ​​​​​​​വ​​​​​​​രു​​​​​​​ടെ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ബോം​​​​​​​ബി​​​​​​​ട്ട്, അ​​​​​​​വി​​​​​​​ട​​​​​​​ത്തെ രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​ത്ത​​​​​​​ല​​​​​​​വ​​​​​​​നെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്, ഇ​​​​​​​ത് നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ സാ​​​​​​​ധു​​​​​​​ത ന​​​​​​​ല്കു​​​​​​​ന്നു​​​​​​​മി​​​​​​​ല്ല.

ഡോ​​​​​​​​ണ​​​​​​​​ൾ​​​​​​​​ഡ് ട്രം​​​​​​​​പി​​​​​​​​ന്‍റെ പ്ര​​​​​​​​വൃ​​​​​​​​ത്തി രാ​​​​​​​​ജ്യാ​​​​​​​​ന്ത​​​​​​​​ര നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും വെ​​​​​​​​ന​​​​​​​​സ്വേ​​​​​​​​ല​​​​​​​​യു​​​​​​​​ടെ പ​​​​​​​​ര​​​​​​​​മാ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തെ​​​​​​​​യും ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​യി ലം​​​​​​​​ഘി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. കൂ​​​​​​​​ടാ​​​​​​​​തെ ലാ​​​​​​​​റ്റി​​​​​​​​ൻ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ലെ​​​​​​​​യും ക​​​​​​​​രീ​​​​​​​​ബി​​​​​​​​യ​​​​​​​​ൻ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ​​​​​​​​യും സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നും സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യ്ക്കും ഭീ​​​​​​​​ഷ​​​​​​​​ണി​​​​​​​​യു​​​​​​​​മാ​​​​​​​​ണ്. രാ​​​​​​​​ജ്യാ​​​​​​​​ന്ത​​​​​​​​ര ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു കീ​​​​​​​​ഴ്‌വഴ​​​​​​​​ക്കം സൃ​​​​​​​​ഷ്‌​​​​​​​​ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും.

ട്രം​​​​​​​പി​​​​​​​ന്‍റെ ന്യാ​​​​​​​​യ​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടാ​​​​​​​​ൽ, അ​​​​​​​​ത് ശ​​​​​​​ക്ത​​​​​​​ർ​​​​​​​ക്ക് ആ​​​​​​​രു​​​​​​​ടെ​​​​​​​മേ​​​​​​​ലും സൈ​​​​​​​​നി​​​​​​​​ക ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്താ​​​​​​​​നു​​​​​​​​ള്ള സാ​​​​​​​​ർ​​​​​​​​വ​​​​​​​​ത്രി​​​​​​​​ക അ​​​​​​​​നു​​​​​​​​മ​​​​​​​​തി​​​​​​​ക്കു തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​കും. ഇ​​​​​​​​ത് ഐ​​​​​​​​ക്യ​​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ ല​​​​​​​​ക്ഷ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും നേ​​​​​​​​ർ വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണ്. പ​​​​​​​ക്ഷേ, എ​​​​​​​ന്തു കാ​​​​​​​ര്യം? രാ​​​​​​​ജ്യാ​​​​​​​ന്ത​​​​​​​ര നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും സാ​​​​​​​മാ​​​​​​​ന്യ​​​​​​​ത​​​​​​​ത്വ​​​​​​​ങ്ങ​​​​​​​ളും മാ​​​​​​​നു​​​​​​​ഷി​​​​​​​ക പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന​​​​​​​ക​​​​​​​ളും ത​​​​​​​നി​​​​​​​ക്ക് ബാ​​​​​​​ധ​​​​​​​ക​​​​​​​മ​​​​​​​ല്ലെ​​​​​​​ന്ന് നി​​​​​​​ര​​​​​​​ന്ത​​​​​​​രം തെ​​​​​​​ളി​​​​​​​യി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ​​​​​​​ല്ലോ ട്രം​​​​​​​പ്.

മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന കേ​​​​​​ന്ദ്രം പോ​​​​​​ലു​​​​​​മ​​​​​​ല്ല വെ​​​​​​ന​​​​​​സ്വേ​​​​​​ല. അ​​​​​​വി​​​​​​ട​​​​​​ത്തെ മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു മാ​​​​​​ഫി​​​​​​യ​​​​​​ക​​​​​​ളെ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന​​​​​​ത് മ​​​​​​ഡു​​​​​​റോ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​മാ​​​​​​ണെ​​​​​​ന്ന​​​​​​തി​​​​​​ന് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ പ​​​​​​ക്ക​​​​​​ൽ തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ളു​​​​​​മി​​​​​​ല്ല. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ലോ​​​​​​ക​​​​​​ത്തെ ആ​​​​​​കെ എ​​​​​​ണ്ണ​​​​​​ശേ​​​​​​ഖ​​​​​​ത്തി​​​​​​ന്‍റെ 17 ശ​​​​​​ത​​​​​​മാ​​​​​​നം വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണ്. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ എ​​​​​​ണ്ണ​​​​​​ശേ​​​​​​ഖ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​ലി​​​​​​ര​​​​​​ട്ടി. 1976ലാ​​​​​​ണ് ആ ​​​​​​രാ​​​​​​ജ്യം എ​​​​​​ണ്ണ ഖ​​​​​​ന​​​​​​നം ദേ​​​​​​ശ​​​​​​സാ​​​​​​ത്ക​​​​​​രി​​​​​​ച്ച​​​​​​ത്. അ​​​​​​തു​​​​​​വ​​​​​​രെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ എ​​​​​​ണ്ണ​​​​​​ക്ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ അ​​​​​​വി​​​​​​ടെ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. 1990ൽ ​​​​​​ഹ്യൂ​​​​​​ഗോ ഷാ​​​​​​വേ​​​​​​സ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​​തോ​​​​​​ടെ എ​​​​​​ണ്ണ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം കൂ​​​​​​ടു​​​​​​ത​​​​​​ൽ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യി.

നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മി​​​​​​ല്ലാ​​​​​​തെ എ​​​​​​ണ്ണ കൈ​​​​​​വ​​​​​​ശ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ് ട്രം​​​​​​പി​​​​​​ന്‍റെ ആ​​​​​​ത്യ​​​​​​ന്തി​​​​​​ക​​​​​​ല​​​​​​ക്ഷ്യം. ഇ​​​​​​തു​​​​​​വ​​​​​​ഴി ഗ​​​​​​ൾ​​​​​​ഫ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ അ​​​​​​മി​​​​​​ത​​​​​​മാ​​​​​​യി ആ​​​​​​ശ്ര​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നാ​​​​​​കും. കൂ​​​​​​ടാ​​​​​​തെ ചൈ​​​​​​ന​​​​​​യെ വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പു​​​​​​റ​​​​​​ത്താ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​യ്യാം. “2021ൽ ​​​​​​​ഞാ​​​​​​​ൻ അ​​​​​​​ധി​​​​​​​കാ​​​​​​​രം വി​​​​​​​ടു​​​​​​​മ്പോ​​​​​​​ൾ വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല ത​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​യു​​​​​​​ടെ വ​​​​​​​ക്കി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​ന്ന് ആ ​​​​​​​എ​​​​​​​ണ്ണ മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ന​​​​​​​മു​​​​​​​ക്ക് ല​​​​​​​ഭി​​​​​​​ക്കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു’’ എ​​​​​​​ന്ന് 2023ൽ ​​​​​​​ട്രം​​​​​​​പ് വി​​​​​​ല​​​​​​പി​​​​​​ച്ച​​​​​​ത് ഇ​​​​​​തോ​​​​​​ടു ചേ​​​​​​ർ​​​​​​ത്തു​​​​​​വാ​​​​​​യി​​​​​​ക്ക​​​​​​ണം.
പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ​​​​​​​ൻ അ​​​​​​​ർ​​​​​​​ധ​​​​​​​ഗോ​​​​​​​ള​​​​​​​ത്തി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ ആ​​​​​​​ധി​​​​​​​പ​​​​​​​ത്യം പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കു​​​​​​​ക എ​​​​​​ന്ന​​​​​​ത് ട്രം​​​​​​പി​​​​​​ന്‍റെ മ​​​​​​റ്റൊ​​​​​​രു മോ​​​​​​ഹ​​​​​​മാ​​​​​​ണ്.

1823ലെ ‘മ​​​​​​ൺ​​​​​​റോ സി​​​​​​ദ്ധാ​​​​​​ന്ത’ത്തി​​​​​​ന്‍റെ ട്രം​​​​​​പ് പ​​​​​​തി​​​​​​പ്പാ​​​​​​യി ഇ​​​​​​തി​​​​​​നെ കാ​​​​​​ണു​​​​​​ന്ന നി​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​രു​​​​​​ണ്ട്. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ആ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം ചൈ​​​​​​ന​​​​​​യു​​​​​​ടെ​​​​​​യും റ​​​​​​ഷ്യ​​​​​​യു​​​​​​ടെ​​​​​​യും സ്വാ​​​​​​ധീ​​​​​​നം ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കാ​​​​​​നും അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്നു. ലാ​​​​​​​റ്റി​​​​​​​ൻ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ ചൈ​​​​​​ന​​​​​​യ്ക്ക് വ​​​​​​​ൻ നി​​​​​​​ക്ഷേ​​​​​​​പ​​​​​​മു​​​​​​ണ്ട്. മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ മി​​​​​​​ക്ക രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ര​​​​​​​ണ്ടാ​​​​​​​മ​​​​​​​ത്തെ വ​​​​​​​ലി​​​​​​​യ വ്യാ​​​​​​​പാ​​​​​​​ര പ​​​​​​​ങ്കാ​​​​​​​ളി​​​​​​​യാ​​​​​​​ണ് ചൈ​​​​​​​ന. വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യു​​​​​​​ടെ എ​​​​​​​ണ്ണ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 80 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ചൈ​​​​​​​ന​​​​​​​യി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണെ​​​​​​ന്ന​​​​​​തും ട്രം​​​​​​പി​​​​​​നെ വി​​​​​​റ​​​​​​ളി പി​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​മാ​​​​​​ണ്.

ച​​​​​​​രി​​​​​​​ത്രം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത് മ​​​​​​​റ​​​​​​​ക്കാ​​​​​​​നാ​​​​​​​കാ​​​​​​​ത്ത പാ​​​​​​​ഠ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്. ഭ​​​​​​​ര​​​​​​​ണം അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ക്കാ​​​​​​​ൻ പു​​​​​​​റ​​​​​​​ത്തു​​​​​​​നി​​​​​​​ന്നു​​​​​​​ള്ള സൈ​​​​​​​നി​​​​​​​ക ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലു​​​​​​​ക​​​​​​​ൾ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളെ ദീ​​​​​​​ർ​​​​​​​ഘ​​​​​​​കാ​​​​​​​ല അ​​​​​​​സ്ഥി​​​​​​​ര​​​​​​​ത​​​​​​​യി​​​​​​​ലേ​​​​​​​ക്കും മാ​​​​​​​നു​​​​​​​ഷി​​​​​​​ക ദു​​​​​​​രി​​​​​​​ത​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു​​​​​​​മാ​​​​​​​ണ് ത​​​​​​​ള്ളി​​​​​​​വി​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. ഒ​​​​​​​റ്റ​​​​​​​രാ​​​​​​​ത്രി​​​​​​​കൊ​​​​​​​ണ്ട് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ങ്ങ​​​​​​​ളെ ത​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞേ​​​​​​​ക്കും. എ​​​​​​​ന്നാ​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളെ പു​​​​​​​ന​​​​​​​ർ​​​​​​​നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​നോ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സം നേ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ക്കാ​​​​​​​നോ ആ​​​​​​​വി​​​​​​​ല്ല.

പ​​​​​​​ക​​​​​​​രം, മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ശാ​​​​​​​ശ്വ​​​​​​​ത സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ത്തു​​​​​​​ക​​​​​​​ൾ പാ​​​​​​കി​​​​​​യേ​​​​​​ക്കും. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ നീ​​​​​​​തീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​കാ​​​​​​​ത്ത ഈ ​​​​​​​ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റ്റം അ​​​​​​​വ​​​​​​​ർ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്ന എ​​​​​​ല്ലാ ധാ​​​​​​​ർ​​​​​​​മി​​​​​​​കാ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തെ‍യും ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കു​​​​​​​ന്നു. ശ​​​​​​​ക്ത​​​​​​​രാ​​​​​​​യ​​​​​​​വ​​​​​​​ർ നി​​​​​​​യ​​​​​​​മ​​​​​​​ത്തെ വ​​​​​​​ക​​​​​​​വ​​​​​​​യ്ക്കാ​​​​​​​താ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ, എ​​​​​​​ല്ലാ നി​​​​​​​യ​​​​​​​മ​​​​​​​വേ​​​​​​​ലി​​​​​​​ക​​​​​​​ളും പൊ​​​​​​​ളി​​​​​​​ഞ്ഞു​​​​​​​തു​​​​​​​ട​​​​​​​ങ്ങും. കൈ​​​​​​​യൂ​​​​​​​ക്കു​​​​​​​ള്ള​​​​​​​വ​​​​​​​നാ​​​​​​​കും കാ​​​​​​​ര്യ​​​​​​​ക്കാ​​​​​​​ര​​​​​​​ൻ. സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ലും വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​ലും വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നും ഇ​​​​​​​ത് അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​കി​​​​​​​ല്ല.

ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ​​​​​മാ​​​​​യാ​​​​​ലും അ​​​​​ഴി​​​​​മ​​​​​തി​​​​​യാ​​​​​യാ​​​​​ലും അ​​​​​തി​​​​​രു​​​​​വി​​​​​ടു​​​​​മ്പോ​​​​​ൾ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലേ​​​​​റ്റി​​​​​യ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ത​​​​​ന്നെ ഭ​രി​ക്കു​ന്ന​വ​രെ ഇ​​​​​റ​​​​​ക്കി​​​​​വി​​​​​ട്ട കാ​​​​​ഴ്ച​​​​​ക​​​​​ൾ​​​​​ക്ക് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ പ​​​​​ഞ്ഞ​​​​​മി​​​​​ല്ല. വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യു​​​​​​​ടേ​​​​​​തെ​​​​​​ന്ന​​​​​​ല്ല, ഒ​​​​​​രു രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ഭാ​​​​​​​വി തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തു പു​​​​​​റ​​​​​​ത്തു​​​​​​നി​​​​​​ന്നു​​​​​​ള്ള​​​​​​വ​​​​​​ര​​​​​​ല്ല. അ​​​​​​​വി​​​​​​​ട​​​​​​​ത്തെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്. രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​പ്പി​​​​​​​ടി​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന​​​​​​​ത് ആ​​​​​​​ഗോ​​​​​​​ള സു​​​​​​​സ്ഥി​​​​​​​ര​​​​​​​ത​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​നശി​​​​​​​ലയാ​​​​​​​ണ്.

Related posts

Leave a Comment