സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്: രാ​മ​ങ്ക​രി​യി​ൽ സി​പി​എം-ബി​ജെ​പി കൂ​ട്ടു​കെ​ട്ട്

രാ​മ​ങ്ക​രി: പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി എം- ​ബി​ജെ​പി സ​ഖ്യം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം, ബി​ജെ​പി അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ഫ​സ്റ്റ് പ്രി​ഫ​റ​ൻ​സ് വോ​ട്ട് സി​പി​എം സ്ഥാ​നാ​ർ​ഥി​ക്കും സെ​ക്ക​ൻ​ഡ് പ്രി​ഫ​റ​ൻ​സ് വോ​ട്ട് ബി​ജെ​പി മ​ത്സ​രാ​ർ​ഥി​ക്കും രേ​ഖ​പ്പെ​ടു​ത്തി അ​ട്ടി​മ​റി വി​ജ​യം നേ​ടാ​ൻ ശ്ര​മി​ച്ചു. ‌

എ​ന്നാ​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ഏ​ഴ് ഫ​സ്റ്റ് പ്രിഫ​റ​ൻ​സ് വോ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ് ജ​യി​ച്ച​താ​യും പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു മു​ന്പ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ വ​നി​താ സം​വ​ര​ണ സീ​റ്റി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ​യോ, ബി​ജെ​പി​യി​ലെ​യോ വ​നി​താ അം​ഗ​ത്തെ നി​യ​മി​ക്കാ​മെ​ന്നി​രി​ക്കെ ഭൂ​രി​പ​ക്ഷ​തീ​രു​മാ​ന​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ക​ട​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​കി​ട്ടു​ന്ന​യാ​ൾ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ വ​നി​താ സം​വ​ര​ണ സീ​റ്റി​ൽ വി​ജ​യി​ക്കു​മെ​ന്നു​ള്ള​താ​യി​രു​ന്നു ന​ട​പ​ടി. അ​വി​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ സി​പി​എം അം​ഗ​മാ​യ സ​രി​ന് വോ​ട്ടു​ചെ​യ്ത​പ്പോ​ൾ സി​പി​എം ബി​ജെ​പി കൂ​ട്ടു​കെ​ട്ട് കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ ടി. ​അ​നു​വി​നെ വോ​ട്ടു​ചെ​യ്ത് പ​ദ​വി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment