കാഞ്ഞിരപ്പള്ളി: ശബരിമല മകരവിളക്ക് തീർഥാടന സീസൺ മുന്നൊരുക്കങ്ങളുടെയും റോഡ് സേഫ്റ്റി മാസാചരണത്തിന്റെയും ഭാഗമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഓട്ടോമൊബൈൽ വിഭാഗവും സംസ്ഥാന മോട്ടോർ വാഹനവകുപ്പും കോട്ടയം ഐഷർ മോട്ടോഴ്സ് ലിമിറ്റഡും സംയുക്തമായി സൗജന്യ വാഹന പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ ബി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ റോഡ് സുരക്ഷാ ബോധവത്കരണം വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ഇത്തരത്തിലുള്ള പരിപാടികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മെക്കാനിക്കൽ എൻജിനിയറിംഗ് ഓട്ടോമൊബൈൽ വിഭാഗം മേധാവി ഡോ. ജെ.പി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു.
മോട്ടോർ വാഹനവകുപ്പ് ഇൻസ്പെക്ടർ എം.കെ. മനോജ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ മനവ് സതീഷ്, ടി.എഫ്. ബിജോ, ടി. അരുണ്കുമാർ, വിഷ്ണു ജെ. നായർ, റെജി പി. സലാം, സുമേഷ്, ശ്രീജിത്ത് ശ്രീകുമാർ, പി.എസ്. ജിതിൻമോൻ, ഓട്ടോമൊബൈൽ വിഭാഗം അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. എച്ച്. ശ്രീറാം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജിൻസൺ പോൾ, ലാബ് സ്റ്റാഫ് അംഗങ്ങളായ എ.എം. സാബു, ആൽഫ്രഡ് മാത്യു, ജെറി റോബർട്ട്, കോട്ടയം എവിജി മോട്ടോഴ്സിലെ (ഐഷർ) ടെക്നീഷൻമാരായ പി.എ. അജിത്ത്കുമാർ, വേണു ടി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
ബസ്, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള യാത്രാവാഹനങ്ങൾക്ക് ബ്രേക്ക് സംവിധാനം, ലൈറ്റുകൾ, ടയർ അവസ്ഥ, സ്റ്റിയറിംഗ് സംവിധാനം, എൻജിൻ തുടങ്ങിയ ഘടകങ്ങളുടെ സമഗ്ര പരിശോധന ക്യാമ്പിൽ സൗജന്യമായി നടത്തി.സൗജന്യ വാഹന പരിശോധനാ ക്യാമ്പിൽ ഐഷർ ടെക്നീഷൻ ട്രെയിനിംഗ് പ്രോഗ്രാമിലെ വിദ്യാർഥികളുംടെ സഹായവും ഉണ്ടായിരുന്നു.
