ത​ള്ളി​യാ​ൽ പോ​രാ കൊ​ള്ളു​ക​യു​മ​രു​ത്

എ​ല്ലാം​കൊ​ണ്ടും തി​ക​ഞ്ഞ​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി രാ​ഷ്‌​ട്രീ​യ​മ​ട​ക്കം ഒ​രു പ്ര​സ്ഥാ​ന​ത്തി​നും മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. പ​ക്ഷേ, നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യെ​ങ്കി​ലും കു​റ്റ​കൃ​ത്യ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം; പ്ര​ത്യേ​കി​ച്ച് സ്ത്രീ​വി​ഷ​യ​ങ്ങ​ളി​ൽ.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് കു​റ്റാ​രോ​പി​ത​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന​ത് മ​റ്റു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കും മാ​തൃ​ക​യാ​ണ്. പ​ക്ഷേ, ഇ​പ്പോ​ൾ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ൾ, അ​ദ്ദേ​ഹം ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​വോ​ളം മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ലേ എ​ന്ന ചോ​ദ്യ​മു​ണ്ട്.

അ​താ​യ​ത്, കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കി​ല്ല എ​ന്ന നീ​തീ​ക​ര​ണ രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്ന്, അ​റി​ഞ്ഞു​കൊ​ണ്ട് കു​റ്റ​വാ​ളി​ക​ളെ വ​ള​ർ​ത്തി​ല്ല എ​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് പാ​ർ​ട്ടി​ക​ൾ വ​ള​രേ​ണ്ടി​യി​രി​ക്കു​ന്നു. ഈ ​നി​ല​പാ​ട് മ​ത-​സ​മു​ദാ​യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കു​ൾ​പ്പെ​ടെ ബൃ​ഹ​ത്താ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​ക്കെ ബാ​ധ​ക​മാ​ണ്.

കോ​ട​തി വി​ധി​ക്കു​വോ​ളം രാ​ഹു​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പ​ക്ഷേ, അ​ന്തി​മ​വി​ധി വ​രു​ന്ന​തി​നു മു​ന്പ് അ​തു സൃ​ഷ്ടി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ വേ​ലി​യേ​റ്റ​ങ്ങ​ളി​ലൂ​ടെ, ഈ ​സം​സ്ഥാ​നം ച​ർ​ച്ച ചെ​യ്യേ​ണ്ട ഗൗ​ര​വ​മു​ള്ള പ​ല വി​ഷ​യ​ങ്ങ​ളെ​യും ക​ട​ലെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​ത്യേ​കി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്.

മാ​ത്ര​മ​ല്ല, അ​ഴി​മ​തി​ക്കാ​രും സ്ത്രീ​പീ​ഡ​ക​രും അ​ഹ​ങ്കാ​രി​ക​ളും ഏ​കാ​ധി​പ​തി​ക​ളു​മൊ​ക്കെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ താ​ക്കോ​ൽ​സ്ഥാ​ന​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി ജ​നാ​ധി​പ​ത്യ​ത്തെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​തും കാ​ണാ​തെ പോ​ക​രു​ത്. അ​വ​രി​ൽ പ​ല​രെ​യും വി​മ​ർ​ശി​ക്കാ​നോ തി​രു​ത്താ​നോ പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി.

രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും സം​ഘ​ട​ന​ക​ളി​ലു​മൊ​ന്നും പ്രാ​ദേ​ശി​ക​ത​ലം മു​ത​ൽ നേ​തൃ​സ്ഥാ​ന​ത്തു​ള്ള​വ​രു​ടെ സ്വ​ഭാ​വ ഓ​ഡി​റ്റ് ന​ട​ത്തു​ന്ന ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. മൂ​ല്യ​ബോ​ധ​മു​ള്ള വ്യ​ക്തി​ക​ൾ അ​ട​ങ്ങു​ന്ന പ​ക്ഷ​പാ​ത​ര​ഹി​ത​മാ​യ അ​ത്ത​ര​മൊ​രു സം​വി​ധാ​നം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു.

ഒ​രു​പ​റ്റം കു​റ്റ​വാ​ളി​ക​ളു​ടെ​യോ ചി​ല​പ്പോ​ൾ കു​റ്റാ​രോ​പി​ത​രു​ടെ​യോ പേ​രി​ൽ സ​ത്യ​സ​ന്ധ​രാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​രും നേ​താ​ക്ക​ളും ത​ല​കു​നി​ച്ചു നി​ൽ​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​ക​രു​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി​ട്ട​ല്ല രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​ടെ സ്ത്രീ​പീ​ഡ​ന​ക്കേ​സു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്.

അ​ത്ത​രം കേ​സു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ സം​ര​ക്ഷി​ച്ച​വ​ർ ഇ​ന്നി​പ്പോ​ൾ ധാ​ർ​മി​ക​ത​യു​ടെ കൊ​ടി​യേ​ന്തി മു​ന്നോ​ട്ടു വ​രു​ന്ന കാ​ഴ്ച അ​ത്യ​ന്തം ജു​ഗു​പ്സാ​വ​ഹ​മാ​ണ്. പ​ക്ഷേ, ക​പ​ട​രാ​ഷ്‌​ട്രീ​യ​ത്തി​ന് ല​ജ്ജ​യി​ല്ല. 2025 സെ​പ്റ്റം​ബ​റി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച്, ഇ​ന്ത്യ​യി​ലെ 31 ശ​ത​മാ​നം എം​പി​മാ​രും 29 ശ​ത​മാ​നം എം​എ​ൽ​എ​മാ​രും ഗൗ​ര​വ​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നു കേ​സു​ള്ള​വ​രാ​ണ്.

2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു​ള്ള ക​ണ​ക്കാ​ണി​ത്. 2009ലെ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട എം​പി​മാ​രു​ടെ ശ​ത​മാ​നം 14 ആ​യി​രു​ന്നു. 2024ൽ ​ഇ​ത് ഇ​ര​ട്ടി​ക്കു മു​ക​ളി​ലാ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 1200 എം​എ​ൽ​എ​മാ​രാ​ണ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ബി​ജെ​പി​യു​ടെ 63ഉം ​കോ​ൺ​ഗ്ര​സി​ന്‍റെ 32ഉം ​എം​പി​മാ​ർ ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ എ​ണ്ണം കു​റ​ഞ്ഞ​ത് എം​പി​മാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തു​കൊ​ണ്ടാ​ണ്. ആ​ർ​ജെ​ഡി​ക്ക് അ​ന്നു​ണ്ടാ​യി​രു​ന്ന നാ​ല് എം​പി​മാ​രും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി​രു​ന്നു.

അ​ഴി​മ​തി​യു​ടെ​യും മ​റ്റു സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും കേ​സു​ക​ളെ​ടു​ത്താ​ൽ കൃ​ത്യ​മാ​യൊ​രു ക​ണ​ക്ക് സാ​ധ്യ​മ​ല്ല. ഭ​ര​ണ​ക​ക്ഷി​യി​ൽ പെ​ട്ട​വ​ർ​ക്കോ ഘ​ട​ക​ക​ക്ഷി​ക​ളി​ൽ പെ​ട്ട​വ​ർ​ക്കോ എ​തി​രേ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കേ​സെ​ടു​ക്കാ​റി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഇ​തോ​ടു ചേ​ർ​ത്തു വാ​യി​ക്കു​ക.

എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ കു​റ്റ​വാ​ളി​ക​ൾ എം​എ​ൽ​എ​മാ​രും എം​പി​മാ​രും ആ​കു​ന്ന​ത്. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തു​കൊ​ണ്ട് എ​ന്ന് ഒ​റ്റ​വാ​ക്കി​ൽ പ​റ​യാം. രാ​ഷ്‌​ട്രീ​യ തി​രി​ച്ച​ടി​ക​ൾ ഉ​റ​പ്പാ​കു​ന്പോ​ഴ​ല്ലാ​തെ ഒ​രു പാ​ർ​ട്ടി​യും ഇ​ത്ത​ര​ക്കാ​രെ ത​ള്ളി​പ്പ​റ​യു​ന്നി​ല്ല.

രാ​ഹു​ലി​ന്‍റെ ചോ​ര​യ്ക്കു മു​റ​വി​ളി കൂ​ട്ടു​ന്ന​വ​രു​ടെ എ​ളി​യി​ലു​ള്ള​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് പാ​ർ​ട്ടി അ​ടി​മ​ക​ള​ല്ലാ​ത്ത​വ​ർ​ക്കു കാ​ണാ​വു​ന്ന​തേ​യു​ള്ളൂ. വി​ദ്യാ​ർ​ഥി​രാ​ഷ്‌​ട്രീ​യം മു​ത​ലേ അ​ക്ര​മ​ത്തി​ലും സ്ത്രീ​പീ​ഡ​ന​ത്തി​ലും മാ​ർ​ക്ക് ത​ട്ടി​പ്പി​ലു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്ന​വ​രു​ണ്ട്.

എ​തി​രാ​ളി​ക​ളെ നേ​രി​ടാ​നും ഗു​ണ്ടാ​യി​സ​ത്തി​നു​മൊ​ക്കെ​യാ​യി പാ​ർ​ട്ടി​ക​ൾ അ​വ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു. സ്വ​ന്തം പ​ണ​വും സ​മ​യ​വും അ​ധ്വാ​ന​വും രാ​ഷ്‌​ട്രീ​യ​ത്തി​നു​വേ​ണ്ടി സ​മ​ർ​പ്പി​ച്ച​വ​രേ​ക്കാ​ൾ, ഇ​ത്ത​ര​ക്കാ​ർ മു​ൻ​നി​ര​യി​ലെ​ത്തു​ന്നു.

ഇ​വ​രാ​ണ് രാ​ഷ്‌​ട്രീ​യ​ത്തെ പു​തി​യ ത​ല​മു​റ​യി​ൽ​നി​ന്ന് അ​ക​റ്റി​യ​ത്. ഇ​തി​നു മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ മൂ​ല്യ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്ക​ണം. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​മ്പോ​ൾ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ പാ​ർ​ട്ടി​ക​ളും ഇ​ക്കാ​ര‍്യ​ത്തി​നു പ്രാ​ധാ​ന‍്യം ന​ൽ​ക​ണം.

അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ചി​ല ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള താ​ര​ത​മ്യ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യാ​ൽ, കേ​ര​ളം വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ-​കാ​ർ​ഷി​ക രം​ഗ​ങ്ങ​ളി​ലൊ​ന്നും സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്നി​ല്ല. കേ​ന്ദ്ര അ​വ​ഗ​ണ​ന​യും സം​സ്ഥാ​ന​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും സാ​ന്പ​ത്തി​ക​നി​ല​യും വി​ക​സ​ന​വും പ​രു​ങ്ങ​ലി​ലാ​ക്കി.

വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഓ​രോ ദി​വ​സ​വും മ​നു​ഷ്യ​രു​ടെ ചോ​ര വീ​ഴ്ത്തു​ക​യാ​ണ്. ഭ​ർ​തൃ​മ​തി​ക​ളാ​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് രാ​ഹു​ലി​നെ​തി​രേ ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത പീ​ഡ​ന​ക്കേ​സു​ക​ൾ കോ​ട​തി​ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്ത് ന​മു​ക്ക് കേ​ര​ള​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കാം. അ​ഴി​മ​തി​യു​ടെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും സു​ഖ​ലോ​ലു​പ​ത​യു​ടെ​യും നേ​തൃ​ത്വ​ങ്ങ​ളി​ൽ​നി​ന്നു രാ​ഷ്‌​ട്രീ​യ​ത്തെ മോ​ചി​പ്പി​ക്കു​ക എ​ളു​പ്പ​മ​ല്ല; പ​ക്ഷേ, രാ​ജ്യ​ത്തെ കീ​ഴ​ട​ക്കി​യ വെ​ള്ള​ക്കാ​രെ നാ​ടു​ക​ട​ത്തി​യ​വ​രു​ടെ പി​ന്മു​റ​ക്കാ​ർ​ക്ക് രാ​ഷ്‌​ട്രീ​യ​ത്തെ ന​ശി​പ്പി​ച്ച ‘വെ​ള്ളാ​ന’​ക​ളെ​യും തു​ര​ത്താ​നാ​കും.

Related posts

Leave a Comment