ത​ല​സ്ഥാ​ന​ത്തെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന മൂ​ന്ന് ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​മൃ​ത് ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സ് 27 മു​ത​ൽ

പ​ര​വൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന മൂ​ന്ന് ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​മൃ​ത് ഭാ​ര​ത് പ്ര​തി​വാ​ര ട്രെ​യി​നു​ക​ള്‍ 27 മു​ത​ലും തൃ​ശൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ 26 മു​ത​ലും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു ചെ​ന്നൈ താം​ബ​രം, ചെ​ര്‍​ല​പ്പ​ള്ളി (ഹൈ​ദ​രാ​ബാ​ദ്) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും നാ​ഗ​ര്‍​കോ​വി​ലി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​രം വ​ഴി മം​ഗ​ളൂ​രു ജം​ഗ​ഷ​നി​ലേ​ക്കു​മാ​ണ് അ​മൃ​ത് ഭാ​ര​ത് സ​ര്‍​വീ​സു​ക​ള്‍.

താം​ബ​രം-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ട്രെ​യി​ന്‍ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് താം​ബ​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 29ന് ​രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ രാ​ത്രി 11.45ന് ​താം​ബ​ര​ത്ത് എ​ത്തും.തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – ചെ​ര്‍​ല​പ്പ​ള്ളി ട്രെ​യി​ന്‍ 27ന് ​രാ​വി​ലെ 7.15ന് ​ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് 28ന് ​ഉ​ച്ച ക​ഴി​ഞ്ഞ് 2.45ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ എ​ത്തും. 28ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍​നി​ന്ന് വൈ​കു​ന്നേ​രം 5.30നാ​ണ് ട്രെ​യി​ന്‍ തി​രി​കെ പു​റ​പ്പെ​ടു​ക. 29ന് ​രാ​ത്രി 11.30ന് ​ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ എ​ത്തും.

നാ​ഗ​ര്‍​കോ​വി​ലി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​രം വ​ഴി മം​ഗ​ളൂ​രു ജം​ക്‌​ഷ​നി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ 27ന് ​രാ​വി​ലെ 11.40ന് ​പു​റ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് മം​ഗ​ളൂ​രു​വി​ല്‍ എ​ത്തും. 1.10നാ​ണ് ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ക. വ​ര്‍​ക്ക​ല ശി​വ​ഗി​രി, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, ആ​ലു​വ, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ത​ല​ശേ​രി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്‌​റ്റോ​പ്പ്.

28ന് ​രാ​വി​ലെ എ​ട്ടി​ന് മം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ രാ​ത്രി 7.25ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും 10.05ന് ​നാ​ഗ​ര്‍​കോ​വി​ലി​ലും എ​ത്തും. ഇ​ന്നു മു​ത​ല്‍ ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ ആ​രം​ഭി​ച്ചു. തൃ​ശൂ​ര്‍ – ഗു​രു​വാ​യൂ​ര്‍ പ്ര​തി​ദി​ന പാ​സ​ഞ്ച​ര്‍ 26ന് ​വൈ​കു​ന്നേ​രം 6.10ന് ​ഗു​രു​വാ​യൂ​രി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് 6.50 ന് ​തൃ​ശൂ​രി​ല്‍ എ​ത്തും. തി​രി​കെ തൃ​ശൂ​രി​ല്‍​നി​ന്ന് രാ​ത്രി 8.10ന് ​പു​റ​പ്പെ​ട്ട് 8.45ന് ​ഗു​രു​വാ​യൂ​രി​ല്‍ എ​ത്തും.

11 ജ​ന​റ​ല്‍ കോ​ച്ചു​ക​ളും എ​ട്ട് സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളും വീ​ത​മാ​ണ് അ​മൃ​ത് ഭാ​ര​ത് സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള​ത്. 1740 പേ​ര്‍​ക്കു യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യും. മി​ക​ച്ച ഇ​ന്റീ​രി​യ​ര്‍, ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ലും കു​ഷ​ന്‍ സീ​റ്റു​ക​ള്‍, സി​സി​ടി​വി ക്യാ​മ​റ​ക​ള്‍, അ​ഗ്‌​നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. അ​ന്ത്യോ​ദ​യ ട്രെ​യി​നു​ക​ളി​ലെ പോ​ലെ പ്ര​ത്യേ​ക നി​ര​ക്കാ​ണ് അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ള്‍​ക്കും. ജ​ന​റ​ല്‍ കോ​ച്ചി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​യ്ക്കു 35 രൂ​പ​യും സ്ലീ​പ്പ​ര്‍ ക്ലാ​സി​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ വ​രെ 149 രൂ​പ​യു​മാ​ണു അ​ടി​സ്ഥാ​ന ടി​ക്ക​റ്റ് നി​ര​ക്ക്

Related posts

Leave a Comment