ആ​ദി​ത്യ​യ്ക്ക് കൂ​ട്ടി​ന് ര​ണ്ടു​പേ​ർ​ക്കൂ​ടി..! വൈ​ക്കം -ത​വ​ക്ക​ക്ക​ട​വ് ഫെ​റി​യി​ല്‍​മൂ​ന്ന് സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ കൂ​ടി എ​ത്തും

വൈ​ക്കം: സം​സ്ഥാ​ന ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്റെ വൈ​ക്കം -ത​വ​ക്ക​ക്ക​ട​വ് ഫെ​റി​യി​ല്‍ മൂ​ന്ന് സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ കൂ​ടി എ​ത്തു​ന്നു. സോ​ളാ​ര്‍ ബോ​ട്ടു​ക​ളു​ടെ സ​ര്‍​വീ​സി​ന്റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 20ന് ​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും.

നി​ല​വി​ല്‍ വൈ​ക്ക​ത്തു​നി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്ക് മൂ​ന്ന് സ്റ്റീ​ല്‍ ബോ​ട്ടു​ക​ളും ഒ​രു സോ​ളാ​ര്‍ ബോ​ട്ടു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. മൂ​ന്ന് സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ കൂ​ടി എ​ത്തു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള പ​ഴ​യ മൂ​ന്ന് സ്റ്റീ​ല്‍ ബോ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​വും. 2017ലാ​ണ് ഏ​ഷ്യ​യി​ലെ ത​ന്നെ ആ​ദ്യ സോ​ളാ​ര്‍ ബോ​ട്ടാ​യ ആ​ദി​ത്യ വൈ​ക്ക​ത്ത് സ​ര്‍​വീ​സ് തു​ട​ങ്ങി​യ​ത്.

സോ​ളാ​ര്‍ ബോ​ട്ട് ജ​ല​മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഇ​ല്ലാ​താ​ക്കു​ന്നു. വ​ള​രെ നേ​ര്‍​ത്ത ശ​ബ്ദ​മാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​തൊ​രു അ​ലോ​സ​ര​വും ഉ​ണ്ടാ​ക്കു​ന്നി​ല്ല. സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു കൊ​ണ്ട് ഇ​ന്ധ​ന​ലാ​ഭ​വു​മു​ണ്ട്. ബാ​റ്റ​റി​ക​ളി​ല്‍ ഊ​ര്‍​ജ്ജം സം​ഭ​രി​ച്ച് പി​ന്നീ​ട് പ്ര​വ​ര്‍​ത്തി​ക്കാ​നു​മാ​വും. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ സോ​ളാ​ര്‍ ബോ​ട്ടു​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും വൈ​ക്ക​ത്ത് നി​ന്ന് ത​വ​ണ​ക​ട​വി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment