കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ൽ മ​ധു​സൂ​ദ​ന​ന്‍ ബൂ​ര്‍​ഷ്വാ രാ​ഷ്‌​ട്രീ​യ​നേ​താ​വ്; പു​സ്ത​ക​മി​റ​ങ്ങി​യ​ശേ​ഷം ക​ണ​ക്കൊ​പ്പി​ക്കാ​ന്‍ സി​പി​എം

ക​ണ്ണൂ​ര്‍: ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ ബൂ​ര്‍​ഷ്വാ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മെ​ന്ന് മു​ൻ സി​പി​എം നേ​താ​വ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ടു​ൾ​പ്പ​ടെ​യു​ള്ള​വ​യി​ൽ വെ​ട്ടി​പ്പ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന “നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണ​മെ​ന്ന’ പു​സ്ത​ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ പേ​ര് എ​ടു​ത്ത് പ​റ​ഞ്ഞു ത​ന്നെ​യാ​ണ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യു​ടെ ക​ണ്ണി​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ​യ്യ​ന്നൂ​രി​ലെ സി​പി​എ​മ്മി​ൽ എ​ങ്ങി​നെ​യാ​ണ് വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​യ​തെ​ന്നും പു​സ്ത​കം വി​ശ​ദീ​ക​രി​ക്കു​ന്നു.

2005ൽ ​ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ​പ്പോ​ള്‍ മു​ത​ൽ ഗ്രൂ​പ്പു​ക​ളെ വ​ള​ര്‍​ത്താ​നാ​യി ആ​ശ്രി​ത​രെ കൂ​ടെ​ക്കൂ​ട്ടി​യു​ള്ള ശ്ര​മ​ങ്ങ​ളാം​ഭി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. താ​ന്‍ ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ മു​ത​ലാ​ണ് ത​ന്നോ​ട് വി​രോ​ധ​മു​ണ്ടാ​യ​ത്. എ​ല്ലാ​മ​റി​ഞ്ഞി​ട്ടും മ​ധു​സൂ​ദ​ന​നെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മ​ധു​സൂ​ദ​ന​നും നി​ല​വി​ലു​ള്ള ഏ​രി​യ സെ​ക്ര​ട്ട​റി പി.​സ​ന്തോ​ഷും ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ സ​രി​ന്‍ ശ​ശി​യും ത​മ്മി​ലു​ള്ള മാ​ന​സി​ക അ​ക​ല്‍​ച്ച​യെ കു​റി​ച്ചും “നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട്, ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട്, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് എ​ന്നി​വ​യു​ടെ ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്കു​ക​ള്‍ പു​സ്ത​ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.അ​തേ​സ​മ​യം വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്ന് പ്ര​തി​രോ​ധ​ത്തി​ലാ​യ പ​യ്യ​ന്നൂ​ര്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ തൃ​പ്ത​രാ​കാ​തെ അ​ണി​ക​ള്‍. കൃ​ത്യ​മാ​യ ക​ണ​ക്ക് വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ളാ​ണ് ബ്രാ​ഞ്ചു​ക​ളി​ല്‍ നി​ന്നു​യ​ര്‍​ന്ന​ത്.

ഇ​തോ​ടെ വെ​ട്ടി​ലാ​യ​ത് നേ​തൃ​ത്വ​മാ​ണ്. ജി​ല്ലാ​ക്ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ ലോ​ക്ക​ല്‍ ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ശേ​ഷം ഇ​തേ​പ്പ​റ്റി​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കാ​യി വി​ളി​ച്ച ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ളി​ലാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ തൃ​പ്ത​രാ​കാ​ത്ത അ​ണി​ക​ള്‍ കൃ​ത്യ​ത​യു​ള്ള ക​ണ​ക്കു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

അം​ഗ​ങ്ങ​ളാ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ള്‍ വെ​ക്കാ​ന്‍ നേ​താ​ക്ക​ളു​ടെ ക​യ്യി​ലി​ല്ലാ​യി​രു​ന്നു. കൂ​ര്‍​ക്ക​ര ബ്രാ​ഞ്ചി​ല്‍ അം​ഗ​ങ്ങ​ളെ​ല്ലാ​വ​രു​മെ​ത്താ​തി​രു​ന്ന​തി​നാ​ല്‍ ബ്രാ​ഞ്ച് ന​ട​ത്താ​നു​മാ​യി​ല്ല. പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തേ​ക്കാ​ളും കു​ഞ്ഞി​കൃ​ഷ്ണ​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് സി​പി​എം അ​ണി​ക​ളി​ലെ​ത്തി​യ​തെ​ന്ന് വെ​ളി​വാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി ഏ​രി​യ ക​മ്മി​റ്റി​യി​ലും ക​ണ​ക്കു​ക​ള്‍ വി​ശ​ദീ​ക​രി​ക്കാ​നാ​യി​ല്ല. കൃ​ത്യ​ത​യു​ള്ള ക​ണ​ക്കു​ക​ളു​ടെ അ​ഭാ​വ​മാ​ണ് പ്ര​ശ്ന​മാ​യ​ത്. ഫെ​ബ്രു​വ​രി നാ​ലി​ന് കു​ഞ്ഞി​കൃ​ഷ്ണ​ന്റെ പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​തി​ലെ ക​ണ​ക്കു​ക​ളി​ലെ വ​ര​വു​ക​ള്‍ നോ​ക്കി ചെ​ല​വു​ക​ണ​ക്കു​ക​ള്‍ ഒ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സി​പി​എം നേ​തൃ​ത്വ​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​തേ​സ​മ​യം വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ ക​മ്മി​റ്റി​ക​ളി​ല​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​യി ഒ​രു സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ​ക്കു​ക​ളൊ​പ്പി​ച്ച് അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ പി​ന്നാ​മ്പു​റ​ക്ക​ഥ​ക​ളും പു​സ്ത​ക​ത്തി​ലു​ണ്ട്.​എ​താ​യാ​ലും ക​ഞ്ഞി​കൃ​ഷ്ണ​ന്റെ പു​സ്ത​ക​ത്തെ നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് നേ​തൃ​ത്വം കാ​ണു​ന്ന​തെ​ന്ന​താ​ണ് വ​സ്തു​ത.

Related posts

Leave a Comment