ബം​ഗ്ലാ​ദേ​ശി​ൽ താ​രി​ഖ് റ​ഹ്മാ​ൻ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്

ധാ​ക്ക: മു​ൻ പ്ര​സി​ഡ​ന്‍റ് സി​യാ​വു​ർ റ​ഹ്മാ​ന്‍റെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ​യും മ​ക​നാ​യ താ​രി​ഖ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധി​കാ​ര​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ബി​എ​ൻ​പി സ​ഖ്യം വി​ജ​യം ഉ​റ​പ്പി​ച്ച​ത്. 60-കാ​ര​നാ​യ താ​രി​ഖ് റ​ഹ്മാ​ൻ ബം​ഗ്ലാ​ദേ​ശി​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കും.

ധാ​ക്ക-17, ബോ​ഗു​റ-6 എ​ന്നീ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു മ​ത്സ​രി​ച്ച താ​രി​ഖ് റ​ഹ്മാ​ൻ ര​ണ്ടി​ട​ത്തും മി​ക​ച്ച വി​ജ​യ​മാ​ണു നേ​ടി​യ​ത്. ആ​കെ​യു​ള്ള 300 സീ​റ്റു​ക​ളി​ൽ 292 ഇ​ട​ത്താ​ണ് ബി​എ​ൻ​പി നേ​രി​ട്ട് മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മാ​ണ് ബി​എ​ൻ​പി നേ​ടി​യ​ത്.

2024 ഓ​ഗ​സ്റ്റി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് ഷെ​യ്ഖ് ഹ​സീ​ന പു​റ​ത്താ​യ​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ താ​രി​ഖ് റ​ഹ്മാ​ൻ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്. 17 വ​ർ​ഷം താ​രി​ഖ് യു​കെ​യി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​റി​ൽ ഖാ​ലി​ദ സി​യ​യു​ടെ നി​ര്യാ​ണ​ത്തി​നു​ശേ​ഷ​മാ​ണ് താ​രി​ഖ് ബം​ഗ്ലാ​ദേ​ശി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​തും പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തും.

ബി​എ​ൻ​പി​യു​ടെ വി​ജ​യ​ത്തി​ൽ താ​രി​ഖ് റ​ഹ്മാ​നെ അ​മേ​രി​ക്ക അ​ഭി​ന​ന്ദി​ച്ചു. ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്കും ബി​എ​ൻ​പി​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യ്ക്കും പു​രോ​ഗ​തി​ക്കു​മാ​യി പു​തി​യ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​താ​യും യു​എ​സ് സ്ഥാ​ന​പ​തി ബ്രെ​ന്‍റ് ടി. ​ക്രി​സ്റ്റ​ൻ​സ​ൺ പ​റ​ഞ്ഞു.

പു​തി​യ സ​ർ​ക്കാ​രി​നു മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ്. ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് ഇ​ന്ത്യ അ​ഭ​യം ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, “പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്’ എ​ന്നാ​യി​രു​ന്നു താ​രി​ഖി​ന്‍റെ മ​റു​പ​ടി. ഇ​ന്ത്യ​യു​മാ​യു​ള്ള സൗ​ഹൃ​ദം വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും താ​രി​ഖ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment