അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ഏ​ഴ് പ​ള​ളി​പ്പാ​ന നേ​രി​ൽ​ക്ക​ണ്ട നി​ർ​വൃ​തി​യി​ൽ വി​ജ​യ​മ്മ; ച​ട​ങ്ങു​ക​ളും ക​ഥ​ക​ളു​മെ​ല്ലാം ഇ​പ്പോ​ഴും കാ​ണാ​പ്പാ​ഠം

അ​മ്പ​ല​പ്പു​ഴ: ഏ​ഴ് പ​ള​ളി​പ്പാ​ന നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ നി​ർ​വൃ​തി​യി​ൽ ഒ​രു ഭ​ക്ത. ക​രു​മാ​ടി പു​ലി​ക്കൂ​ട്ടി​ൽ 93 വ​യ​സു​കാ​രി വി​ജ​യ​മ്മ​യാ​ണ് അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ഏ​ഴ് പ​ള്ളി​പ്പാ​ന​ക​ൾ നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ ഭ​ക്തി ല​ഹ​രി​യി​ൽ ക​ഴി​യു​ന്ന​ത്. 12 വ​ർ​ഷ​ത്തി​നി​പ്പു​റം ഇ​ത്ത​വ​ണ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ന​ട​ക്കു​ന്ന ഈ ​ച​ട​ങ്ങു​ക​ൾ നേ​രി​ൽ​ക്കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​വും ഈ ​മു​ത്ത​ശി​ക്കു​ണ്ട്.

പ്രാ​യാ​ധി​ക്യ​ത്തെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും വീ​ട്ടി​ലി​രു​ന്ന് രാ​ത്രി വൈ​കു​വോ​ളം ടെ​ലി വി​ഷ​നി​ലൂ​ടെ പ​ള്ളി​പ്പാ​ന ച​ട​ങ്ങു​ക​ൾ മു​ഴു​വ​ൻ കാ​ണു​ന്നു​ണ്ട് ഈ ​കൃ​ഷ്ണ ഭ​ക്ത. അ​മ്പ​ല​പ്പു​ഴ ക​ണ്ണ​ന്‍റെ മ​ണ്ണി​ൽ ന​ട​ക്കു​ന്ന ഭ​ക്തി നി​ർ​ഭ​ര​മാ​യ ക​ഴി​ഞ്ഞ അ​ഞ്ച് പ​ള്ളി​പ്പാ​ന​യും കാ​ണാ​ൻ ക​രു​മാ​ടി​യി​ൽ​നി​ന്ന് കി​ലോ മീ​റ്റ​റു​ക​ൾ താ​ണ്ടി ന​ട​ന്നാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്ന​ത്.

ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ൾ​ക്കൊ​പ്പ​വു​മാ​യി​രു​ന്നു പ​ണ്ടു​കാ​ല​ത്ത് പ​ള്ളി​പ്പാ​ന കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്. പ്രാ​യം കൂ​ടി​യ​തോ​ടെ പി​ന്നീ​ട് മ​ക്ക​ൾ വാ​ഹ​ന​ത്തി​ലാ​ണ് അ​മ്മ​യെ പ​ള്ളി​പ്പാ​ന കാ​ണാ​ൻ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഉ​റ​ക്ക​മി​ള​ച്ചി​രു​ന്ന് പ​ള്ളി​പ്പാ​ന ച​ട​ങ്ങു​ക​ളെ​ല്ലാം അ​ടു​ത്തി​രു​ന്നു നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ ഓ​ർ​മ​ക​ൾ ഈ ​മു​ത്ത​ശി​യു​ടെ മ​ന​സി​ൽ ഇ​ന്നു​മു​ണ്ട്.

പ​ള്ളി​പ്പാ​ന​യു​ടെ ച​ട​ങ്ങു​ക​ളും ക​ഥ​ക​ളു​മെ​ല്ലാം ഇ​പ്പോ​ഴും ഈ ​കൃ​ഷ്ണ ഭ​ക്ത​യ്ക്ക് കാ​ണാ​പ്പാ​ഠ​മാ​ണ്. 12 പ​ള്ളി​പ്പാ​ന​ക​ൾ​ക്കു ശേ​ഷം 144 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന വി​ജ​യ ബ​ലി ദ​ർ​ശി​ക്കാ​നു​ള്ള അ​ത്യ​പൂ​ർ​വ ജ​ന്മ​സു​കൃ​ത​വും ത​നി​ക്കു​ണ്ടാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ത്ത​ശി. ഇ​ത്ത​വ​ണ കൃ​ഷ്ണ സ​ന്നി​ധി​യി​ലെ​ത്തി പ​ള​ളി​പ്പാ​ന നേ​രി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​വും മു​ത്ത​ശി​ക്കു​ണ്ട്.

Related posts

Leave a Comment