കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ ശ​നി​ദ​ശ തീ​രു​ന്നി​ല്ല… ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ണി​തു​ട​ങ്ങി​യി​ട്ടി​ല്ല

ഒ​റ്റ​പ്പാ​ലം: ത​ക​ർ​ന്നു​വീ​ഴാ​റാ​യ കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക​ത്തി​ന് ശാ​പ​മോ​ക്ഷം ഇ​പ്പോ​ഴും അ​ക​ലെ. ക​ഴി​ഞ്ഞ 6 മാ​സ​മാ​യി ഈ ​ദേ​ശീ​യ സ്മാ​ര​കം കൊ​ട്ടി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വി​ശ്വ​മ​ഹാ​ക​വി ക​ല​ക്ക​ത്ത് കു​ഞ്ച​ൻ ന​മ്പ്യാ​ർ ജ​നി​ച്ച ക​ല​ക്ക​ത്തു​ഭ​വ​ന​ത്തി​നാ​ണ് ഈ ​ദു​ർ​ഗ​തി.

കാ​ല​പ്പ​ഴ​ക്കം​മൂ​ലം ബ​ല​ക്ഷ​യം നേ​രി​ട്ട​തു മൂ​ല​മാ​ണ് കു​ഞ്ച​ന്‍റെ ജ​ന്മ​ഗൃ​ഹം അ​ട​ച്ചി​ട്ട​ത്. ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വി​ടേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തൊ​ന്നു​മ​റി​യാ​തെ സ്മാ​ര​കം കാ​ണാ​നെ​ത്തു​ന്ന​വ​ർ ഇ​പ്പോ​ഴും നി​ര​വ​ധി​യാ​ണ്. സാം​സ്കാ​രി​ക​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്മാ​ര​ക​ത്തി​ലെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും തു​ട​ങ്ങി​യി​ട്ടി​ല്ല.

ജ​ന്മ​ഗൃ​ഹ​ത്തി​ലെ വാ​തി​ലും ജ​ന​ലും അ​ട​യ്ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും ചി​ത​ൽ​ക​യ​റി. മേ​ൽ​ക്കൂ​ര​യ്ക്ക് ത​ക​ർ​ച്ച​യു​ള്ള​തി​നാ​ൽ മ​ഴ പെ​യ്താ​ൽ ചോ​ർ​ച്ച​യാ​ണ്. 400 വ​ർ​ഷ​മാ​ണ് ക​ല​ക്ക​ത്ത് ഭ​വ​ന​ത്തി​ന്‍റെ പ​ഴ​ക്കം. മ​ണ്ണും ഉ​മി​യും ചേ​ർ​ത്ത മി​ശ്രി​ത​ത്തി​ലാ​യി​രു​ന്നു അ​ന്ന​ത്തെ നി​ർ​മാ​ണം.

സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ചാ​ൽ അ​പ​ക​ട​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് അ​റി​യി​ച്ച് പ​ഠി​പ്പു​ര​യ്ക്ക് മു​മ്പി​ൽ നോ​ട്ടീ​സും പ​തി​പ്പി​ച്ചു.

പി​ന്നീ​ട് ന​വീ​ക​രി​ക്കാ​ൻ ആ​ദ്യ ഗ​ഡു അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും വി​ദ്യാ​രം​ഭം ച​ട​ങ്ങു​ക​ളെ​ല്ലാം സ്മാ​ര​ക​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്ക് ആ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. പ​ടി​പ്പു​ര​യും ജ​ന്മ​ഗൃ​ഹ​വും അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന മി​ഴാ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന കെ​ടാ​വി​ള​ക്കു​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യു​ള്ള​ത്.

കെ​ടാ​വി​ള​ക്കെ​ല്ലാം ഇ​പ്പോ​ഴും കെ​ടാ​തെ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ഠ​നം ന​ട​ത്താ​ൻ ഗ​വേ​ഷ​ക​ർ​ക്കു​ൾ​പ്പെ​ടെ ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി സു​ര​ക്ഷ ഉ​റ​പ്പാ​യാ​ലേ ഇ​നി സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കൂ​വെ​ന്നാ​ണ് സ്മാ​ര​കം ഭ​ര​ണ​സ​മി​തി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ത് എ​പ്പോ​ഴാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല.

Related posts

Leave a Comment