റീ​​​​​ത്തൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ക​​​​​ർ​​​​​ഷ​​​​​ക അ​​​​​വാ​​​​​ർ​​​​​ഡ്!

മി​​​​​ക​​​​​ച്ച ക​​​​​ർ​​​​​ഷ​​​​​ക​​​​​നു​​​​​പോ​​​​​ലും പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​കു​​​​​ന്നി​​​​​ല്ല.​ സം​​​​​സ്ഥാ​​​​​ന ഹോ​​​​​ർ​​​​​ട്ടി​​​​​കോ​​​​​ർ​​​​​പി​​​​​ന്‍റെ ഹൈ​​​​​ബ്രി​​​​​ഡ് കൃ​​​​​ഷി​​​​​ക്കു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ പ​​​​​ച്ച​​​​​ക്ക​​​​​റി ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ ഏ​​​​​ലി​​​​​യാ​​​​​സ് ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി. വി​​​​ഷം ക​​​​ഴി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യ​​​​തി​​​​നു പി​​​​​ന്നാ​​​​​ലെ‌ പ​​​​​ച്ച​​​​​ക്ക​​​​​റി കൃ​​​​​ഷി​​​​​ക്കു​​​​​ള്ള സ​​​​​ബ്സി​​​​​ഡി തു​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 1,03,000 രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്രേ. ഈ ​​​​​തു​​​​​ക നേ​​​​​ര​​​​​ത്തേ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ ഏ​​​​​ലി​​​​​യാ​​​​​സ് ഒ​​​​​രു പ​​​​​ക്ഷേ ആ​​​​​ത്മ​​​​​ഹ​​​​​ത്യ ചെ​​​​​യ്യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നാ​​​​​ണ് ബ​​​​​ന്ധു​​​​​ക്ക​​​​​ള്‍ പ​​​​​റ​​​​​ഞ്ഞ​​​​​ത്. അ​​​​​തു ശ​​​​​രി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ, ചെ​​​​​റി​​​​​യൊ​​​​​രു ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ആ ​​​​​തുക റീ​​​​​ത്താ​​​​​ക്കി മാ​​​​​റ്റി​​​​​യ​​​​​താ​​​​​രാ​​​​​ണ്? ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രാ​​​​​ണോ? സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​​​യു​​​​​ടെ ത​​​​​ണ​​​​​ലി​​​​​ൽ, വ​​​​​നം വ​​​​​കു​​​​​പ്പി​​​​​ലേ​​​​​ത് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​പ്ര​​​​​ഭു​​​​​ക്ക​​​​​ൾ ഏ​​​​​താ​​​​​ണ്ട് അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​ക്കി​​​​​ത്തീ​​​​​ർ​​​​​ത്ത, കാ​​​​​ർ​​​​​ഷി​​​​​ക​​​​​വൃ​​​​​ത്തി ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു തി​​​​​രി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്ക​​​​​ണം. ഇ​​​​​ന്ത്യ-​​​​​യു​​​​​എ​​​​​സ് ക​​​​​രാ​​​​​റി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​വി​​​​​രു​​​​​ദ്ധ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം നാ​​​​​ട്ടി​​​​​ലെ കാ​​​​​ര്യം​​​​​കൂ​​​​​ടി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​ണം.

ക​​​​​ണ്ണൂ​​​​​ർ ചെ​​​​​റു​​​​​പു​​​​​ഴ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ക​​​​​ർ​​​​​ഷ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന അ​​​​​മ്പാ​​​​​ട്ട് ഏ​​​​​ലി​​​​​യാ​​​​​സി​​​​​ന്‍റെ ക​​​​​ഥ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ നേ​​​​​ർ​​​​​ചി​​​​​ത്ര​​​​​മാ​​​​​ണ്. സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​ണ് ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി പ​​​​​ച്ച​​​​​ക്ക​​​​​റി ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ചു​​​​​പോ​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും കാ​​​​​ർ​​​​​ഷി​​​​​കമേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും സാ​​​​​ന്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളും കാ​​​​​ര​​​​​ണം മ​​​​​നോ​​​​​വി​​​​​ഷ​​​​​മ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് ഏ​​​​​ലി​​​​​യാ​​​​​സി​​​​​നു ഭൂ​​​​​മി പാ​​​​​ട്ട​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കി​​​​​യ ജേ​​​​​ക്ക​​​​​ബ് എ​​​​​ന്ന​​​​​യാ​​​​​ൾ പ​​​​​റ​​​​​ഞ്ഞു. കൃ​​​​​ഷി​​​​​ക്കെ​​​​​ടു​​​​​ത്ത വാ​​​​​യ്പ​​​​​ക​​​​​ളു​​​​​ടെ തി​​​​​രി​​​​​ച്ച​​​​​ട​​​​​വു മു​​​​​ട​​​​​ങ്ങി.

മു​​​​​ൻ​​​​​കാ​​​​​ല​​​​​ ന​​​​​ഷ്ട​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ സ്ഥ​​​​​ല​​​​​ത്ത് പ​​​​​ണ​​​​​മി​​​​​റ​​​​​ക്കി കൃ​​​​​ഷി ചെ​​​​​യ്തെ​​​​​ങ്കി​​​​​ലും കൃ​​​​​ഷി ലാ​​​​​ഭ​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​താ​​​​​യി, ക​​​​​ടം കു​​​​​മി​​​​​ഞ്ഞു​​​​​കൂ​​​​​ടി. സം​​​​​സ്ഥാ​​​​​ന-​​​​​ജി​​​​​ല്ലാ-​​​​​പ്രാ​​​​​ദേ​​​​​ശി​​​​​ക ത​​​​​ല​​​​​ത്തി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ നേ​​​​​ടി​​​​​യ ഏ​​​​​ലി​​​​​യാ​​​​​സ് നി​​​​​ല​​​​​വി​​​​​ൽ വാ​​​​​ഴ​​​​​യും പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​യും കൃ​​​​​ഷി​​​​​ ചെ​​​​​യ്തു വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. നേ​​​​​ന്ത്ര​​​​​ക്കാ​​​​​യ​​​​​യു​​​​​ടെ വി​​​​​ല ഇ​​​​​പ്പോ​​​​​ൾ കു​​​​​ത്ത​​​​​നെ ഇ​​​​​ടി​​​​​ഞ്ഞ​​​​​തും ഏ​​​​​ലി​​​​​യാ​​​​​സി​​​​​നു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി. സ​​​​​ർ​​​​​ക്കാ​​​​​ർ പി​​​​​ന്തു​​​​​ണ​​​​​യി​​​​​ല്ലാ​​​​​താ​​​​​യ​​​​​തോ​​​​​ടെ ലോ​​​​​ട്ട​​​​​റി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ​​​​​പോ​​​​​ലും ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കി​​​​​ല്ലാ​​​​​താ​​​​​യി.


ക​​​ർ​​​ഷ​​​ക​​​ർ നി​​​ല​​​നി​​​ൽ​​​പ്പി​​​നാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​വ​​​ശ‍്യ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളും എ​​​ത്ര​​​മാ​​​ത്രം അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ന് മ​​​റ്റൊ​​​രു ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ക​​​ർ​​​ഷ​​​ക സ്വ​​​രാ​​​ജ് സ​​​ത‍്യ​​​ഗ്ര​​​ഹ​​​സ​​​മ​​​ര​​​ത്തോ​​​ടു​​​ള്ള സ​​​മീ​​​പ​​​നം. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 15ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ വെ​​​ള്ള​​​രി​​​ക്കു​​​ണ്ടി​​​ൽ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​രം ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്നു. ഈ ​​​റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം മു​​​ത​​​ൽ ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ലും സ​​​ത‍്യ​​​ഗ്ര​​​ഹ​​​സ​​​മ​​​രം ന​​​ട​​​ക്കു​​​ന്നു. ക​​​ർ​​​ഷ​​​ക സ്വ​​​രാ​​​ജ് സ​​​ത‍്യ​​​ഗ്ര​​​ഹ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ണ്ണി പൈ​​​ക​​​ട ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ൽ അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​ത‍്യ​​​ഗ്ര​​​ഹം പ​​​ന്ത്രണ്ട് ദി​​​നം പി​​​ന്നി​​​ട്ടു​​​ക​​​ഴി​​​ഞ്ഞു. ഒ​​​രു ച​​​ർ​​​ച്ച​​​യ്ക്കു​​​പോ​​​ലും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. മു​​​ഖ‍്യ​​​ധാ​​​രാ രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ളും വേ​​​ണ്ട പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്നി​​​ല്ല.


പ​​​​​ന്നി​​​​​യും ആ​​​​​ന​​​​​യു​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ൾ ഏ​​​​​തു നി​​​​​മി​​​​​ഷ​​​​​വു​​​​​മെ​​​​​ത്തി കൃ​​​​​ഷി ന​​​​​ശി​​​​​പ്പി​​​​​ക്കും, മനുഷ്യജീ​​​വ​​​നെ​​​ടു​​​ക്കും. ഇ​​​ന്ന​​​ലെ​​​യും കാ​​​ട്ടു​​​പ​​​ന്നി ഒ​​​രാ​​​ളെ കൊ​​​ന്നി​​​രി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​ന​​​ലൂ​​​രി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ കു​​​ത്തേ​​​റ്റ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് നാ​​​​​ടി​​​​​നു ശ​​​​​ല്യ​​​​​മാ​​​​​യ പ​​​​​ന്നി​​​​​യെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി, കാ​​​​​യി​​​​​ക​​​​​വി​​​​​നോ​​​​​ദ​​​​​ത്തി​​​​​നു​​​​​ള്ള തോ​​​​​ക്ക് ലൈ​​​​​സ​​​​​ൻ​​​​​സു​​​​​കാ​​​​​രി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യ​​​​​ത്. ഏ​​​​​താ​​​​​നും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ബോ​​​​​ധ​​​​​മി​​​​​ല്ലാ​​​​​ത്ത തീ​​​​​രു​​​​​മാ​​​​​നം വ​​​​​നം ​​​​​മ​​​​​ന്ത്രി മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച​​​​​ത​​​​​ല്ലാ​​​​​തെ പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി നെ​​​​​ൽ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ സ​​​​​മാ​​​​​ധാ​​​​​ന​​​​​മ​​​​​റി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത കാ​​​​​ലാ​​​​​വ​​​​​സ്ഥാ മാ​​​​​റ്റ​​​​​ങ്ങ​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ചും വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്തും ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന നെ​​​​​ല്ലു സം​​​​​ഭ​​​​​രി​​​​​ച്ച​​​​​തി​​​​​ന്‍റെ വി​​​​​ല ഈ ​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ​​​​​നി​​​​​ന്നു വാ​​​​​ങ്ങി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത് കൃ​​​​​ഷി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​ലും ശ്ര​​​​​മ​​​​​ക​​​​​ര​​​​​മാ​​​​​യി. പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളൊ​​​​​ന്നും ന​​​​​ട​​​​​പ്പാ​​​​​കു​​​​​ന്നി​​​​​ല്ല.

വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ളേക്കാ​​​​​ൾ ശ​​​​​ല്യ​​​​​മാ​​​​​യി വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ ശ​​​​​ത്രു​​​​​താ​​​​​പ​​​​​ര​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പ്ര​​​​​ധാ​​​​​ന റോ​​​​​ഡു​​​​​ക​​​​​ൾ​​​​​പോ​​​​​ലും കൈ​​​​​യ​​​​​ട​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​ല​​​​​യി​​​​​ട​​​​​ത്തും ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ മ​​​​​ണ്ണി​​​​​ലും കൈ​​​​​വ​​​​​ച്ചുതു​​​​​ട​​​​​ങ്ങി. നാ​​​​​ളി​​​​​കേ​​​​​രം ക​​​​​രി​​​​​ക്കാ​​​​​കു​​​​​ം മു​​​​​ന്പേ കു​​​​​ര​​​​​ങ്ങു​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ക്കും. വ​​​​​ള​​​​​ത്തി​​​​​നും കീ​​​​​ട​​​​​നാ​​​​​ശി​​​​​നി​​​​​ക​​​​​ൾ​​​​​ക്കും വി​​​​​ല​​​​​യേ​​​​​റി. പ​​​​​ണി​​​​​ക്കൂ​​​​​ലി വ​​​​​ർ​​​​​ധി​​​​​ച്ചു. കാ​​​​​ലി​​​​​ത്തീ​​​​​റ്റ​​​​​യ്ക്കു വി​​​​​ല വ​​​​​ർ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ ക്ഷീ​​​​​ര​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​രും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി. ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ അ​​​​​ധ്വാ​​​​​ന​​​​​ത്തി​​​​​നു കൂ​​​​​ലി ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യാ​​​​​ൽ കൃ​​​​​ഷി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ന്നും ല​​​​​ഭി​​​​​ക്കി​​​​​ല്ലെ​​​​​ന്നാ​​​​​യി. അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​വും വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യും വി​​​​​ല​​​​​യി​​​​​ടി​​​​​വും ഉ​​​​​ണ്ടാ​​​​​കു​​​​​ന്പോ​​​​​ൾ കൈ​​​​​ത്താ​​​​​ങ്ങാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ല്ല. റ​​​​​ബ​​​​​ർ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് കേ​​​​​ന്ദ്ര​​​​​വും താ​​​​​ങ്ങു​​​​​വി​​​​​ല​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു സം​​​​​സ്ഥാ​​​​​ന​​​​​വും നു​​​​​ണ പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി ഏ​​​​​താ​​​​​ണ്ട് കടും​​​​​വെ​​​​​ട്ടി​​​​​ലെ​​​​​ത്തി. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ക​​​​​ർ​​​​​ഷ​​​​​ക അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ കൃ​​​​​ഷി​​​​​ക്കല്ല, ഞാ​​​​​ണി​​​​​ന്മേ​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ള്ള​​​​​താ​​​​​ണ്. ഭാ​​​​​ഗ്യ​​​​​-നി​​​​​ർ​​​​​ഭാ​​​​​ഗ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലെ ആ ​​​​​മ​​​​​ര​​​​​ണ​​​​​ക്ക​​​​​ളി​​​​​യി​​​​​ൽ ഒ​​​​​ടു​​​​​വി​​​​​ൽ ഇ​​​​​ട​​​​​റി​​​​​വീ​​​​​ണ ക​​​​​ർ​​​​​ഷ​​​​​ക​​​​​നാ​​​​​ണ് ഏ​​​​​ലി​​​​​യാ​​​​​സ്.

പ​​​​​റ​​​​​ഞ്ഞു​​​​​വ​​​​​രു​​​​​ന്പോ​​​​​ൾ, ലോ​​​​​ക​​​​​ത്തെ നാ​​​​​ലാ​​​​​മ​​​​​ത്തെ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​ശ​​​​​ക്തി​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ. പ​​​​​ക്ഷേ, നാ​​​​​ഷ​​​​​ണ​​​​​ൽ ക്രൈം ​​​​​റി​​​​​ക്കാ​​​​​ർ​​​​​ഡ്സ് ബ്യൂ​​​​​റോ​​​​​യു​​​​​ടെ ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച്, ഓ​​​​​രോ മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ലും ഒ​​​​​രു ക​​​​​ർ​​​​​ഷ​​​​​ക​​​​​നോ ക​​​​​ർ​​​​​ഷ​​​​​ക​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​യോ ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 1995നും 2023​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ, ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 3,94,206 ക​​​​​ർ​​​​​ഷ​​​​​ക​​​​​രും ക​​​​​ർ​​​​​ഷ​​​​​ക​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളും ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി. വ​​​​​ർ​​​​​ഷം ശ​​​​​രാ​​​​​ശ​​​​​രി 13,600 മ​​​​​ര​​​​​ണം. ഏ​​​​​ലി​​​​​യാ​​​​​സി​​​​​നെ​​​​​പ്പോ​​​​​ലെ എ​​​​​ല്ലു​​​​​മു​​​​​റി​​​​​യെ പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ വാ​​​​​രി​​​​​ക്കൂ​​​​​ട്ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു​​​​​പോ​​​​​ലും പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​കു​​​​​ന്നി​​​​​ല്ല. അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ലൊ​​​​​ക്കെ എ​​​​​ന്തു ചെ​​​​​യ്യു​​​​​മെ​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു​​​​​മി​​​​​ല്ല പ​​​​​ഠ​​​​​ന​​​​​വും പ​​​​​ദ്ധ​​​​​തി​​​​​യും. ഇ​​​​​ന്ത്യ-​​​​​യു​​​​​എ​​​​​സ് ക​​​​​രാ​​​​​റി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​വി​​​​​രു​​​​​ദ്ധ​​​​​ത​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു​​​​​ള്ള അ​​​​​റി​​​​​വ​​​​​ല്ലാ​​​​​തെ മ​​​​​റ്റൊ​​​​​ന്നും കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ഭി​​​​​ന്ന​​​​​മ​​​​​ല്ല സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സ്ഥി​​​​​തി​​​​​യും.

കാ​​​​​ർ​​​​​ഷി​​​​​ക​​​​​മേ​​​​​ഖ​​​​​ല​​​​​യെ മു​​​​​ടി​​​​​പ്പി​​​​​ച്ച കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​​​യു​​​​​ടെ മ​​​​​ധ്യ​​​​​ത്തി​​​​​ലും എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്? നാ​​​​​ട്ടി​​​​​ലോ വി​​​​​ദേ​​​​​ശ​​​​​ത്തോ ജോ​​​​​ലി​​​​​യു​​​​​ള്ള കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​രു​​​​​മാ​​​​​നം​​​​​കൊ​​​​​ണ്ട്. മ​​​​​റ്റൊ​​​​​രു വ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ർ​​​​​ഗ​​​​​വു​​​​​മി​​​​​ല്ലാ​​​​​ത്ത പ​​​​​ല​​​​​രും ആ​​​​​ത്മ​​​​​ഹ​​​​​ത്യാമു​​​​​ന​​​​​ന്പി​​​​​ലാ​​​​​ണ്. സ​​​​​ർ​​​​​ക്കാ​​​​​ർ കൊ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​ത് അ​​​​​വാ​​​​​ർ​​​​​ഡ​​​​​ല്ല; സം​​​​​ഭ​​​​​രി​​​​​ച്ച നെ​​​​​ല്ലി​​​​​ന്‍റെ വി​​​​​ല, വ​​​​​ള​​​​​ത്തി​​​​​നും കീ​​​​​ട​​​​​നാ​​​​​ശി​​​​​നി​​​​​ക്കു​​​​​മു​​​​​ള്ള സ​​​​​ബ്സി​​​​​ഡി, കൃ​​​​​ഷി​​​​​ച്ചെ​​​​​ല​​​​​വും പ​​​​​ണി​​​​​ക്കൂ​​​​​ലി​​​​​യു​​​​​മെ​​​​​ങ്കി​​​​​ലും ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന താ​​​​​ങ്ങു​​​​​വി​​​​​ല, വി​​​​​ള​​​​​നാ​​​​​ശ​​​​​ത്തി​​​​​നു ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ്. ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ നി​​​​​കു​​​​​തി​​​​​പ്പ​​​​​ണം​​​​​കൊ​​​​​ണ്ട് കു​​​​​റെ വെ​​​​​ള്ളാ​​​​​ന​​​​​ക​​​​​ളെ തീ​​​​​റ്റി​​​​​പ്പോ​​​​​റ്റി​​​​​യ​​​​​ത​​​​​ല്ലാ​​​​​തെ, ഈ ​​​​​കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​നെ​​​​​ക്കൊ​​​​​ണ്ട് കൃ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​ന്തു കി​​​​​ട്ടി​​​​​യെ​​​​​ന്നാ​​​​​ണ്. ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കു​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ സം​​​​​സ്ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത് സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് വ​​​​​ള​​​​​പ്പി​​​​​ലാ​​​​​ണ്. ഗ​​​​​തി​​​​​കെ​​​​​ട്ട ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ വോ​​​​​ട്ട് വാ​​​​​ങ്ങി​​​​​യി​​​​​ട്ട് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​ക​​​​​ള​​​​​ല്ലാ​​​​​തെ അ​​​​​വ​​​​​രു​​​​​ടെ നീ​​​​​റ്റ​​​​​ലു​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ത്ത ഓ​​​​​രോ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​യു​​​​​ടെ​​​​​യും പേ​​​​​രി​​​​​ൽ ആ​​​​​ത്മ​​​​​ഹ​​​​​ത്യാ​​​​​പ്രേ​​​​​ര​​​​​ണ​​​​​യ്ക്കു കേ​​​​​സെ​​​​​ടു​​​​​ക്ക​​​​​ണം. എ​​​​​ത്ര​​​​​കാ​​​​​ല​​​​​മാ​​​​​ണ് ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ഇ​​​​​ങ്ങ​​​​​നെ വി​​​​​ഷ​​​​​ക്കു​​​​​പ്പി​​​​​യും ക​​​​​യ​​​​​റു​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്!

Related posts

Leave a Comment