തീ​​വ്ര​​വാ​​ദ​​കൃ​​ഷി​​യു​​ടെ പാ​​ക് വി​​ള​​വെ​​ടു​​പ്പ്

ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​ത്തെ ന​​ട്ടു​​വ​​ള​​ർ​​ത്തി ലോ​​ക​​മെ​​ങ്ങും ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന ര​​ണ്ടു രാ​​ഷ്‌​​ട്ര​​ങ്ങ​​ൾ തീ​​വ്ര​​വാ​​ദ ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടു​​ക​​യും അ​​പ​​ല​​പി​​ക്കു​​ക​​യു​​മൊ​​ക്കെ ചെ​​യ്യു​​ന്ന കാ​​ഴ്ച​​യ്ക്കാ​​ണ് ലോ​​ക​​മി​​പ്പോ​​ൾ സാ​​ക്ഷ്യം വ​​ഹി​​ക്കു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് ത​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള തീ​​വ്ര​​വാ​​ദ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ തി​​രി​​ച്ച​​ടി​​യാ​​യി അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ആ​​ക്ര​​മി​​ച്ച് തീ​​വ്ര​​വാ​​ദ ഒ​​ളി​​ത്താ​​വ​​ള​​ങ്ങ​​ൾ ന​​ശി​​പ്പി​​ച്ചെ​​ന്നു പാ​​കി​​സ്ഥാ​​ൻ അ​​റി​​യി​​ച്ച​​ത്.

പ​​ക്ഷേ, അ​​തു തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രേ​​യു​​ള്ള തി​​രി​​ച്ച​​റി​​വ​​ല്ല, ര​​ണ്ടു തീ​​വ്ര​​വാ​​ദ കൃ​​ഷി​​ക്കാ​​ർ ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​മാ​​ണ്. എ​​ന്താ​​യാ​​ലും മ​​ത​​ഭ്രാ​​ന്ത​​ർ ഒ​​ന്നി​​ക്കു​​ന്പോ​​ഴു​​ള്ള​​ത്ര നാ​​ശം ത​​മ്മി​​ല​​ടി​​ക്കു​​ന്പോ​​ൾ മ​​റ്റു​​ള്ള​​വ​​ർ​​ക്കി​​ല്ല. മ​​ത​​ഭ്രാ​​ന്തി​​നെ രാ​​ഷ്‌​​ട്രീ​​യ വ​​ള​​ർ​​ച്ച​​യ്ക്കു​​വേ​​ണ്ടി​​യോ മ​​ത​​ബോ​​ധ​​ത്താ​​ലോ ആ​​രു വ​​ള​​ർ​​ത്തി​​യാ​​ലും അ​​തു താ​​ത്കാ​​ലി​​ക നേ​​ട്ട​​ങ്ങ​​ൾ​​ക്ക​​പ്പു​​റം സ​​മാ​​ധാ​​ന​​ത്തെ​​യും വി​​ക​​സ​​ന​​ത്തെ​​യും രാ​​ജ്യ​​ത്തി​​ന്‍റെ കെ​​ട്ടു​​റ​​പ്പി​​നെ​​യും അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​മെ​​ന്ന​​ത് ച​​രി​​ത്ര​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നും ഉ​​ൾ​​പ്പെ​​ടെ തീ​​വ്ര​​വാ​​ദം വ​​ള​​ർ​​ത്തു​​ന്ന ഒ​​രു രാ​​ജ്യ​​വും ര​​ക്ഷ​​പ്പെ​​ട്ടി​​ട്ടി​​ല്ല.

നം​​ഗാ​​ർ​​ഹ​​ർ, പ​​ക്തി​​ക എ​​ന്നീ അ​​തി​​ർ​​ത്തി പ്ര​​വി​​ശ്യ​​ക​​ളി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ വ്യോ​​മാ​​ക്ര​​മ​​ണം. പാ​​ക്കി​​സ്ഥാ​​നി​​ലെ ബ​​ജൗ​​ർ ജി​​ല്ല​​യി​​ലെ സു​​ര​​ക്ഷാ പോ​​സ്റ്റി​​ലേ​​ക്ക് സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ നി​​റ​​ച്ച വാ​​ഹ​​നം ഇ​​ടി​​ച്ചു​​ക​​യ​​റ്റി 11 സൈ​​നി​​ക​​രും ഒ​​രു കു​​ട്ടി​​യും കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണ് ആ​​ക്ര​​മ​​ണം. 70 തീ​​വ്ര​​വാ​​ദി​​ക​​ളെ വ​​ധി​​ച്ചെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ക്ക​​മു​​ള്ള പൗ​​ര​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്ന് താ​​ലി​​ബാ​​ൻ അ​​റി​​യി​​ച്ചു. പാ​​ക്കി​​സ്ഥാ​​നെ ആ​​ക്ര​​മി​​ക്കു​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ അ​​ഭ​​യം ന​​ല്കു​​ന്ന​​തി​​നു​​ള്ള മ​​റു​​പ​​ടി​​യാ​​ണി​​തെ​​ന്ന് പാ​​ക് വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. പ​​ഹ​​ൽ​​ഗാം ആ​​ക്ര​​മ​​ണ​​ത്തി​​നു പാ​​കി​​സ്ഥാ​​നി​​ൽ ക​​യ​​റി തി​​രി​​ച്ച​​ടി​​ച്ച ഇ​​ന്ത്യ പ​​റ​​ഞ്ഞ അ​​തേ മ​​റു​​പ​​ടി. സ​​മാ​​ന ആ​​രോ​​പ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ഒ​​ക്‌​​ടോ​​ബ​​റി​​ലും പാ​​ക് സേ​​ന അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ആ​​ക്ര​​മി​​ക്കു​​ക​​യും അ​​ഫ്ഗാ​​ൻ പ്ര​​ത്യാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. 2021ൽ ​​അ​​മേ​​രി​​ക്ക​​ൻ സേ​​ന പി​​ൻ​​വാ​​ങ്ങി​​യ​​തു​​മു​​ത​​ൽ ഈ ​​തീ​​വ്ര​​വാ​​ദ കൊ​​ടു​​ക്ക​​ൽ വാ​​ങ്ങ​​ലു​​ക​​ൾ സ​​ജീ​​വ​​മാ​​ണ്.

പാ​​ക് താ​​ലി​​ബാ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന തെ​​ഹ്‌​​രി​​ക്-ഇ-​താ​​ലി​​ബാ​​ൻ, ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്-ഖു​​റാ​​സാ​​ൻ പ്ര​​വി​​ശ്യ ഭീ​​ക​​ര​​രു​​ടെ ഏ​​ഴു താ​​വ​​ള​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്. പാ​​ക്കി​​സ്ഥാ​​ൻ തീ​​റ്റി​​പ്പോ​​റ്റു​​ന്ന​​തും ഐ​​ക്യ​​രാ​​ഷ്‌​​ട്ര​​സ​​ഭ ഭീ​​ക​​ര സം​​ഘ​​ട​​ന​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തു​​മാ​​യ ല​​ഷ്‌​​ക​​ർ-​​ഇ-​​തോ​​യി​​ബ​​യും അ​​തി​​ന്‍റെ ശാ​​ഖ​​യാ​​യ റെ​​സി​​സ്റ്റ​​ൻ​​സ് ഫ്ര​​ണ്ടു​​മാ​​ണ് (ടി​​ആ​​ർ​​എ​​ഫ്) 2025 ഏ​​പ്രി​​ലി​​ൽ കാ​​ഷ്മീ​​രി​​ലെ പ​​ഹ​​ൽ​​ഗാ​​മി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ഇ​​ന്ത്യ അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​ത്തെ​​ത്തി തി​​രി​​ച്ച​​ടി​​ക്കു​​ക​​യും ചെ​​യ്തു. അ​​തി​​നെ​​തി​​രേ ലോ​​ക​​വേ​​ദി​​ക​​ളി​​ലെ​​ല്ലാം പ​​രാ​​തി​​യു​​മാ​​യി അ​​ല​​ഞ്ഞു​​ന​​ട​​ന്ന പാ​​ക്കി​​സ്ഥാ​​ൻ ഇ​​പ്പോ​​ൾ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ക​​ട​​ന്നു​​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്നു.

തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​യും സം​​ഭ​​വ​​ത്തെ അ​​പ​​ല​​പി​​ച്ചു. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ തീ​​വ്ര​​വാ​​ദി​​ക​​ളോ​​ടു​​ള്ള സ​​ഹാ​​നു​​ഭൂ​​തി​​യ​​ല്ല, അ​​ടു​​ത്ത​​യി​​ടെ അ​​വ​​രു​​മാ​​യി സ്ഥാ​​പി​​ച്ച ന​​യ​​ത​​ന്ത്ര ബ​​ന്ധ​​വും ഇ​​ന്ത്യ​​ക്കെ​​തി​​രേ ഭീ​​ക​​ര​​രെ വ​​ള​​ർ​​ത്തു​​ന്ന ശ​​ത്രു​​വി​​ന്‍റെ ശ​​ത്രു​​വി​​നോ​​ടു​​ള്ള മൈ​​ത്രി​​യും മാ​​ത്ര​​മാ​​ണെ​​ന്നേ ക​​രു​​താ​​നാ​​കൂ. പാക്കിസ്ഥാ​​ൻ ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി ത​​ലാ​​ൽ ചൗ​​ധ​​രി പ​​റ​​യു​​ന്ന​​തു കേ​​ൾ​​ക്ക​​ണം: “അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ഏ​​റെ​​ക്കാ​​ല​​മാ​​യി തീ​​വ്ര​​വാ​​ദം ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ക​​യാ​​ണ്. ത​​ങ്ങ​​ളു​​ടെ പൗ​​ര​​ന്മാ​​രു​​ടെ ജീ​​വ​​നും സ്വ​​ത്തും സം​​ര​​ക്ഷി​​ക്കാ​​ൻ ത​​ങ്ങ​​ൾ​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട്.” പ​​ക്ഷേ, ത​​ങ്ങ​​ൾ തീ​​വ്ര​​വാ​​ദം ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് അ​​ത്ത​​രം അ​​വ​​കാ​​ശ​​ങ്ങ​​ളു​​ള്ള​​താ​​യി അ​​വ​​ർ​​ക്കു തോ​​ന്നു​​ന്നി​​ല്ല.

തീ​​വ്ര​​വാ​​ദ​​സം​​ഘ​​ട​​ന​​ക​​ളെ പ​​ണ​​വും ആ​​യു​​ധ​​വും ന​​ൽ​​കി വ​​ള​​ർ​​ത്തി ഇ​​ന്ത്യ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന പാ​​ക്കി​​സ്ഥാ​​ൻ, ആ​​ഗോ​​ള​​തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ ഏ​​ഷ്യ​​ൻ ഫാ​​ക്ട​​റി​​യും സ്ത്രീ​​ക​​ളു​​ടെ ത​​ട​​വ​​റ​​യും ഇ​​സ്‌​​ലാ​​മി​​ക മ​​ത​​മൗ​​ലി​​ക​​വാ​​ദ​​ത്തി​​ന്‍റെ വി​​സ്മ​​യ​​വു​​മാ​​യ അ​​ഫ്ഗാ​​നെ ആ​​ക്ര​​മി​​ക്കു​​ന്പോ​​ൾ ജ​​നാ​​ധി​​പ​​ത്യ-​​മ​​തേ​​ത​​ര ലോ​​ക​​ത്തി​​ന് കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​നി​​ല്ല.

ര​​ണ്ടും തീ​​വ്ര​​വാ​​ദ സാ​​ഹോ​​ദ​​ര്യം പ​​ങ്കു​വ​​യ്ക്കു​​ന്ന​​വ​​രാ​​ണ്. ലോ​​ക​​സ​​മാ​​ധാ​​നം കെ​​ടു​​ത്തു​​ക മാ​​ത്ര​​മ​​ല്ല, സ്വ​​ന്തം ജ​​ന​​ങ്ങ​​ളെ അ​​ത് അ​​പ​​രി​​ഷ്കൃ​​ത ലോ​​ക​​ത്ത് ത​​ള​​ച്ചി​​ടു​​ക​​യും ചെ​​യ്യു​​ന്നു. പാ​​ക്കി​​സ്ഥാ​​നി​​ലെ താ​​ലി​​ബാ​​ൻ കേ​​ന്ദ്ര​​മാ​​യി​​രു​​ന്ന സ്വാ​​ത് താ​​ഴ്‌​​വ​​ര​​യി​​ൽ സ്കൂ​​ളി​​ൽ പോ​​യ​​തി​​നും താ​​ലി​​ബാ​​നെ വി​​മ​​ർ​​ശി​​ച്ച​​തി​​നും വെ​​ടി​​യേ​​റ്റു​വീ​​ഴു​​ക​​യും പി​​ന്നീ​​ട് അ​​തി​​ജീ​​വി​​ച്ച് ല​​ണ്ട​​നി​​ൽ താ​​മ​​സ​​മാ​​ക്കു​​ക​​യും ചെ​​യ്ത മ​​ലാ​​ല യൂ​​സ​​ഫ് സാ​​യി​​യു​​ടെ വാ​​ക്യം വി​​ല​​പ്പെ​​ട്ട​​താ​​ണ്. “തീ​​വ്ര​​വാ​​ദി​​യെ തോ​​ക്കു​​ക​​ൾ​​കൊ​​ണ്ടു കൊ​​ല്ലാ​​നാ​​കും. പ​​ക്ഷേ, തീ​​വ്ര​​വാ​​ദ​​ത്തെ കൊ​​ല്ലാ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നേ ക​​ഴി​​യൂ.” തീ​​വ്ര​​വാ​​ദ​​ത്തി​​നു​​ള്ള മ​​രു​​ന്ന് അ​​തി​​ലും ല​​ളി​​ത​​മാ​​യി മ​​റ്റാ​​രും കു​​റി​​ച്ചി​​ട്ടി​​ല്ല. മ​​ലാ​​ല പ​​റ​​ഞ്ഞ​​ത്, മ​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രി​​ക്കി​​ല്ല.

Related posts

Leave a Comment