പുതുപ്പള്ളി : കോൺഗ്രസ് നേതാവ് അയിഷാ പോറ്റി പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. പുതുപള്ളി സെന്റ് ജോർജ് ഓര്‍ത്തഡോക്സ് പള്ളിയിലെത്തിയാണ് കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചത്.
രാവിലെ 9.30 നു പുതുപ്പള്ളിയില്‍ എത്തിയ അയിഷാപോറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎയുടെ ഓഫീസില്‍ എത്തി. തുടര്‍ന്ന് ചാണ്ടി ഉമ്മനോടൊപ്പം പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഭരണാധികാരികള്‍ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണെന്നും അവർ പറഞ്ഞു. പ്രതിപക്ഷ എംഎൽഎയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിശയത്തോടെയാണ് കണ്ടിരുന്നതെന്നും അവർ പറഞ്ഞു.
അയിഷാപോറ്റിയെ പുതുപ്പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിശുദ്ധഗീവർഗീസ് സഹദയുടെ തിരുരൂപത്തിനുമുന്നിലും പ്രാർഥിച്ചാണ് അയിഷ പോറ്റി മടങ്ങിയത്.
