നേപ്പാളിൽ ആർഎസ്പിക്ക് ചരിത്രവിജയം

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബാ​​​​ലേ​​​​ന്ദ്ര ഷാ​​​​യു​​​​ടെ ആ​​​​ർ​​​​എ​​​​സ്പി​​​​ക്ക് ച​​​​രി​​​​ത്ര​​​​വി​​​​ജ​​​​യം. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞാ​​​​ണ് ആ​​​​ർ​​​​എ​​​​സ്പി കു​​​​തി​​​​ച്ച​​​​ത്. നേ​​​​രി​​​​ട്ടു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന 165 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 120 എ​​​​ണ്ണം ആ​​​​ർ​​​​എ​​​​സ്പി നേ​​​​ടി. ആ​​​റി​​​​ട​​​​ത്ത് ലീ​​​​ഡ് ചെ​​​​യ്യു​​​​ന്നു. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് വെ​​​​റും 17 സീ​​​​റ്റാ​​​​ണു​​​​ള്ള​​​​ത്. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന സി​​​​പി​​​​എ​​​​ൻ-​​​​യു​​​​എം​​​​എ​​​​ൽ ഏ​​​​ഴു സീ​​​​റ്റി​​​​ലാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്. മൂ​​​​ന്നി​​​​ട​​​​ത്ത് ലീ​​​​ഡ് ചെ​​​​യ്യു​​​​ന്നു. നേ​​​​പ്പാ​​​​ൾ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി (എ​​​ൻ​​​സി​​​പി) ഏ​​​​ഴി​​​​ട​​​​ത്തു വി​​​​ജ​​​​യി​​​​ച്ചു.

കാ​​​​ഠ്മ​​​​ണ്ഡു താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 15 സീ​​​​റ്റി​​​​ലും ആ​​​​ർ​​​​എ​​​​സ്പി വി​​​​ജ​​​​യി​​​​ച്ചു. ബാ​​​​ലെ​​​​ൻ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ബാ​​​​ലേ​​​​ന്ദ്ര ഷാ, ​​​​നാ​​​​ലു ത​​​​വ​​​​ണ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി​​​​യെ ഝാ​​​​പ്പ-5 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 50,000 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ബാ​​​​ലെ​​​​ൻ 68,348 വോ​​​​ട്ട് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ഒ​​​​ലി​​​​ക്ക് കി​​​​ട്ടി​​​​യ​​​​ത് 18,734 വോ​​​​ട്ട് മാ​​​​ത്ര​​​​മാ​​​​ണ്.

ആ​​​​ർ​​​​എ​​​​സ്പി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ര​​​​വി ലാ​​​​മി​​​​ചാ​​​​നെ ചി​​​​ത്‌​​​​വ​​​​ൻ-2 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി ഗ​​​​ഗ​​​​ൻ ഥാ​​​​പ്പ (49) ധ​​​​നു​​​​ഷ-4 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഗു​​​​രു രാ​​​​ജ് ഗി​​​​മി​​​​രെ, ശേ​​​​ഖ​​​​ർ കൊ​​​​യ്‌​​​​രാ​​​​ള, ബി​​​​മ​​​​ലേ​​​​ന്ദ്ര നി​​​​ധി എ​​​​ന്നി​​​​വ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. സി​​​​പി​​​​എ​​​​ൻ-​​​​യു​​​​എം​​​​എ​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ശ​​​​ങ്ക​​​​ർ പൊ​​​​ക്രി​​​​യാ​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പു​​​​ഷ്പ ക​​​​മ​​​​ൽ ദ​​​​ഹ​​​​ൽ പ്ര​​​​ച​​​​ണ്ഡ വി​​​​ജ​​​​യി​​​​ച്ചു.

ബാ​​​​ലേ​​​​ന്ദ്ര ഷാ ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്. മാ​​​​ധേ​​​​ശി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ദ്യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കും ബാ​​​​ലെ​​​​ൻ. 110 പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​നു​​​​പാ​​​​തി​​​​ക വോ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക. ആ​​​​ർ​​​​എ​​​​സ്പി​​​​ക്ക് 24,55,764 വോ​​​​ട്ട് ല​​​​ഭി​​​​ച്ചു. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത് നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സാ​​​​ണ്-8,31,224 വോ​​​​ട്ട്. സി​​​​പി​​​​എ​​​​ൻ-​​​​യു​​​​എം​​​​എ​​​​ൽ 7,09, 575 വോ​​​​ട്ടോ​​​​ടെ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

Related posts

Leave a Comment