സ്പെ​ഷ​ലാ​ണ് സ​ഞ്ജു…

അ​വ​ഗ​ണ​ന​യു​ടെ ക​യ്പു​നീ​ർ നു​ക​ർ​ന്ന സ​ഞ്ജു സാം​സ​ൺ ട്വ​ന്‍റി-20 ലോ​ക​കി​രീ​ട പോ​രാ​ട്ട​ത്തി​ൽ ബ്ലൂ ​ഇ​ൻ ആ​ർ​മി​യു​ടെ വി​ജ​യ​ശി​ൽ​പി​യാ​യി, പ​ര​ന്പ​ര​യു​ടെ താ​ര​മാ​യി. ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​കി​രീ​ടം ഇ​ന്ത്യ​ൻ മ​ണ്ണി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും എ​ത്തി​ച്ച് തേ​നൂ​റും മ​ധു​രം ന​ൽ​കി മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രി​ക്ക​ൽ​കൂ​ടി അ​ഭി​മാ​ന​മാ​യി സ​ഞ്ജു സാം​സ​ണ്‍… മ​ല​യാ​ളി പൊ​ളി​യാ​ണ്… മൂ​ന്നു വ​ലി​യ മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന് വ​ലി​യ ഇ​ന്നിം​ഗ്സ്… സൗ​മ്യം, ശാ​ന്തം അ​താ​ണ് സ​ഞ്ജു. എ​ന്നാ​ൽ, ക്രീ​സി​ൽ സ്ഫോ​ട​നാ​ത്മ​ക ബാ​റ്റിം​ഗ്. വി​ക്ക​റ്റി​നു പി​ന്നി​ൽ ചോ​രാ​ത്ത കൈ​ക​ളു​മാ​യി അ​തി​വേ​ഗ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന കീ​പ്പ​ർ. പാ​ക​മാ​യ ശ​രീ​ര​ഭാ​ഷ​യി​ൽ ചെ​റു​പു​ഞ്ചി​രി​യോ​ടെ അ​വ​ഗ​ണ​ന​യും പ​രി​ഹാ​സ​വും നേ​രി​ട്ട സ​ഞ്ജു ഇ​ന്നൊ​രു താ​ര​മാ​ണ്, ബ്രാ​ൻ​ഡാ​ണ്…

എ​സ്. ശ്രീ​ശാ​ന്തി​നു ശേ​ഷം ട്വ​ന്‍റി-20 ലോ​ക​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ മ​ല​യാ​ളി താ​ര​മെ​ന്ന അ​ഭി​മാ​ന സ്ഥാ​നം സ​ഞ്ജു സ്വ​ന്ത​മാ​ക്കി. ര​ണ്ട് ട്വ​ന്‍റി-20 ലോ​ക​ക​പ്പ് കി​രീ​ട നേ​ട്ട​ത്തി​ൽ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ ആ​ദ്യ മ​ല​യാ​ളി​യാ​യി ആ ​അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ത്തി.

ത​ഴ​യ​പ്പെ​ട്ടി​ട​ത്തു​നി​ന്നും തി​രി​കെ വി​ളി​പ്പി​ച്ച​പ്പോ​ൾ വ​ന്പ​ൻ റി​ക്കാ​ർ​ഡു​ക​ൾ ക​ട​പു​ഴ​ക്കി സ​ഞ്ജു ച​രി​ത്രം കു​റി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ ജീ​വ​ന്‍റെ തു​ടി​പ്പാ​യി മാ​റി​യ സ​ഞ്ജു ക​ട​പു​ഴ​ക്കി​യ റി​ക്കാ​ർ​ഡു​ക​ൾ ഇ​താ…

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ സെ​ഞ്ചു​റി​യോ​ളം പോ​ന്ന മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി. പു​റ​ത്താ​കാ​ലി​ന്‍റെ വ​ക്കി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക് സൂ​പ്പ​ർ എ​ട്ട് അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​മ്മ​ർ​ദ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച്, വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ പു​റ​ത്താ​കാ​തെ 97 അ​ടി​ച്ചെ​ടു​ത്ത് ഇ​ന്ത്യ​ക്ക് ജ​യ​ത്തോ​ടൊ​പ്പം ന​ൽ​കി​യ​ത് സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​നം. സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ 89 റ​ണ്‍​സ് സ​ന്പാ​ദ്യ​ത്തി​ൽ ഫൈ​ന​ൽ പ്ര​വേ​ശ​നം. ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ 33 പ​ന്തി​ൽ 50 തി​ക​ച്ച് 46 പ​ന്തി​ൽ 89 റ​ണ്‍​സു​മാ​യി മ​ട​ക്കം. മ​ഹേ​ല ജ​യ​വ​ർ​ധ​ന (2010), വി​രാ​ട് കോ​ഹ്‌​ലി (2016, 2021), കെ.​എ​ൽ. രാ​ഹു​ൽ (2021) എ​ന്നി​വ​രു​ടെ ലോ​ക​ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യെ​ന്ന ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചു.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഏ​ഴാം ബാ​റ്റ​ർ. വി​രാ​ട് കോ​ഹ്‌​ലി​ക്കും ഷാ​ഹി​ദ് അ​ഫ്രീ​ദി​ക്കും ശേ​ഷം സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാം താ​രം.

ട്വ​ന്‍റി-20 ലോ​ക​പ്പ് നോ​ക്കൗ​ട്ട്, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക​തി​ഗ​ത സ്കോ​ർ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് കു​റി​ച്ചാ​ണ് ഇ​ന്ന​ലെ 89 റ​ണ്‍​സു​മാ​യി സ​ഞ്ജു പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ഫൈ​ന​ലി​ൽ വി​ൻ​ഡീ​സി​ന്‍റെ മാ​ർ​ലോ​ണ്‍ സാ​മു​വ​ൽ​സ് കു​റി​ച്ച പു​റ​ത്താ​കാ​തെ 85 റ​ണ്‍​സ് റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ കോ​ഹ്‌​ലി നേ​ടി​യ 2014ലെ 77 ​റ​ണ്‍​സും പ​ഴ​ങ്ക​ഥ. ഉ​യ​ർ​ന്ന സ്ട്രൈ​ക് റേ​റ്റി​ലും (193. 48) സ​ഞ്ജു ഇ​രു​വ​രേ​യും മ​റി​ക​ട​ന്നു.

ലോ​ക​ക​പ്പ് ഒ​രു സീ​സ​ണി​ൽ ഏ​റ്റ​വു​മ​ധി​കം സി​ക്സ് (24) നേ​ടി​യ താ​രം. ഒ​രു സീ​സ​ണി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സ് നേ​ടി​യ താ​ര​മെ​ന്ന മാ​റ്റു​ള്ള റി​ക്കാ​ർ​ഡും റ​ണ്‍​മെ​ഷീ​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന് സ​ഞ്ജു പേ​രി​ൽ കു​റി​ച്ചു. അ​ഞ്ച് ഇ​ന്നിം​ഗ്സി​ൽ 80.20 ശ​രാ​ശ​രി​യി​ൽ 321 റ​ണ്‍​സ്. കോ​ഹ്‌​ലി 2014ൽ ​നേ​ടി​യ 319 റ​ണ്‍​സ് ഇ​തോ​ടെ പി​ന്നി​ലാ​യി. 2026 ലോ​ക​ക​പ്പി​ലെ റ​ണ്‍ വേ​ട്ട​ക്കാ​രി​ൽ ര​ണ്ടാ​മ​നാ​കാ​നും സ​ഞ്ജു​വി​നാ​യി.

ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 50 റ​ണ്‍​സ് പി​ന്നി​ടു​ന്ന ആ​ദ്യ പാ​ർ​ട്ണ​ർ​ഷി​പ്പ് സ​ഞ്ജു​വും അ​ഭി​ഷേ​ക് ശ​ർ​മ​യും (7.1 ഓ​വ​റി​ൽ 98 റ​ണ്‍​സ്) ചേ​ർ​ന്ന് ഇ​ന്ന​ലെ കു​റി​ച്ചു. മാ​റ്റി നി​ർ​ത്താ​നാ​വാ​ത്ത മാ​റ്റു​ള്ള താ​ര​മാ​ണ് താ​നെ​ന്ന് സ​ഞ്ജു നി​ര​ന്ത​രം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ൽ അ​ത് ഊ​ട്ടി​യു​റ​പ്പി​ച്ചു. ഒ​രു​പ​ക്ഷെ, മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം മ​ന​സി​ൽ പ​റ​യു​ന്ന ഏ​ക​കാ​ര്യം ഞ​ങ്ങ​ളു​ടെ വി​ല​പി​ടി​പ്പു​ള്ള മു​ത്തി​നെ ഇ​നി ത​ഴ​യ​രു​തേ എ​ന്നാ​കും. അ​തേ ഇ​നി ത​ഴ​യി​ല്ല, അ​ല്ല ത​ഴ​യാ​നാ​വി​ല്ല ഈ ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത സ​ഞ്ജു മു​ത്തി​നെ…

ടി.​എ​സ്. ലി​ബി​ൻ

Related posts

Leave a Comment