ത​ല​യോ​ല​പ്പ​റ​മ്പി​ലെ വീ​ട്ട​മ്മ​യ്ക്ക് ആ​ശ​ങ്ക​യി​ല്ല; ബീ​ന​യു​ടെ അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​കം സു​ല​ഭം!

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: പാ​​ച​​ക​​വാ​​ത​​ക​​ത്തി​​നാ​​യി ജ​​നം നെ​​ട്ടോ​​ട്ട​​മോ​​ടു​​മ്പോ​​ൾ വീ​​ട്ടി​​ലെ ബ​​യോ​​ഗ്യാ​​സ് പ്ലാ​​ന്‍റി​​ന്‍റെ പി​​ൻ​​ബ​​ല​​ത്തി​​ൽ കൂ​​ളാ​​യി​​രി​​ക്കു​​ക​​യാ​​ണ് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ചേ​​മ്പാ​​ല ഭ​​വ​​നി​​ലെ ഗൃ​​ഹ​​നാ​​ഥ ബീ​​നാ പു​​രു​​ഷോ​​ത്ത​​മ​​ൻ. വീ​​ട്ടി​​ലെ​​യും സ​​മീ​​പ​​ത്തെ അ​​ങ്ക​​ണ​​വാ​​ടി​​യി​​ലെ​​യും ആ​​ഹാ​​ര അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ സം​​സ്ക​​രി​​ക്കാ​​ൻ നി​​ർ​​മി​​ച്ച ബ​​യോ​​ഗ്യാ​​സ് പ്ലാ​​ന്‍റാ​​ണ് പാ​​ച​​ക​​വാ​​ത​​ക ക്ഷാ​​മ​​ത്തി​​ൽ കു​​ടും​​ബ​​ത്തി​​ന് ര​​ക്ഷ​​യാ​​യ​​ത്.

ബ​​ന്ധു​​വീ​​ട്ടി​​ലെ ബ​​യോ​​ഗ്യാ​​സ് പ്ലാ​​ന്‍റി​​ന്‍റെ പ്ര​​യോ​​ജ​​നം നേ​​രി​​ൽ​​ക്ക​​ണ്ട് മ​​ന​​സി​​ലാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഒ​​രു വ​​ർ​​ഷം മു​​ൻ​​പ് ബ​​യോ​​ഗ്യാ​​സ് പ്ലാ​​ന്‍റ് നി​​ർ​​മി​​ച്ച​​തെ​​ന്ന് പു​​രു​​ഷോ​​ത്ത​​മ​​ൻ പ​​റ​​ഞ്ഞു. വീ​​ട്ടി​​ലെ ആ​​ഹാ​​ര അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്കൊ​​പ്പം തൊ​​ട്ട​​ടു​​ത്തു​​ള്ള അ​​ങ്ക​​ണ​​വാ​​ടി​​യി​​ലെ ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ളും പ്ലാ​​ന്‍റി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്നു​​ണ്ട്. ദി​​വ​​സേ​​ന രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വു​​മാ​​യി മൂ​​ന്നു മ​​ണി​​ക്കൂ​​റോ​​ളം സ​​മ​​യം പാ​​ച​​ക​​വാ​​ത​​കം ഇ​​തി​​ൽ​​നി​​ന്ന് ല​​ഭി​​ക്കു​​ന്നു​​ണ്ട്.

Related posts

Leave a Comment