കോ​ണ്‍​ഗ്ര​സി​ലെ അ​തൃ​പ്തി​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല; നി​ല​പാ​ട് ക​ടു​പ്പി​ച്ച് കെ.​സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശും

തി​രു​വ​ന​ന്ത​പു​രം: സ്ഥാനാർഥി നിർണയത്തിൽ കോ​ണ്‍​ഗ്ര​സി​ലെ അ​തൃ​പ്തി​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. സീ​റ്റ് വേ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി കെ.​സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശും സ​മ്മ​ര്‍​ദം തു​ട​രു​ന്നു.ത​നി​ക്ക് സീ​റ്റ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ക​ണ്ണൂ​രി​ല്‍ പാ​ര്‍​ട്ടി​ക്ക് ദോ​ഷം ഉ​ണ്ടാ​കു​മെ​ന്നും കൂ​ടാ​തെ ലോ​ക്‌​സ​ഭാ അം​ഗ​ത്വം രാ​ജി​വ​യ്ക്കു​മെ​ന്നുമാണ് സു​ധാ​ക​ര​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ.​സി വേ​ണു​ഗോ​പാ​ലും സു​ധാ​ക​ര​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും സു​ധാ​ക​ര​ന്‍ ത​ന്‍റെ നി​ല​പാ​ടി​ല്‍ നി​ന്നു പി​ന്നോ​ട്ടുപോ​കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

അ​ടൂ​ര്‍ പ്ര​കാ​ശും സീ​റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വി​ല​ങ്ങുത​ടി​യാ​യി മാ​റി​യി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​ക​വെ കോ​ണ്‍​ഗ്ര​സി​ലെ ത​ല​മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പി​ടി​വാ​ശി​യും സ്വാ​ര്‍​ഥ താ​ത്പര്യ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ക്കാ​ല​ത്തെ പി​ണ​റാ​യി ഭ​ര​ണ​ത്തി​ല്‍ നി​ന്നു കേ​ര​ള​ത്തെ മോ​ചി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ യു​ഡി​എ​ഫി​ന് വേ​ണ്ടി ചെ​യ്യാ​ന്‍ ത​യാ​റാ​യി നി​ല്‍​ക്കു​മ്പോ​ള്‍ വി​ജ​യ പ്ര​തീ​ക്ഷ ന​ഷ്ട​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്തി​ക​ളാ​ണ് സു​ധാ​ക​ര​ന്‍റെ​യും അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെയും ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും പ​രാ​തി.

ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​നു​ള്ള സ​മ്മ​ര്‍​ദ​മാ​ണ് സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശും പ​യ​റ്റു​ന്ന​ത്.അ​തേസ​മ​യം, സു​ധാ​ക​ര​നു മാ​ത്രം ഇ​ള​വ് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ചും ഹൈ​ക്ക​മാ​ന്‍​ഡ് ച​ര്‍​ച്ച ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment