പയ്യന്നൂർ: രാമന്തളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരവും തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡും നശിപ്പിച്ച നിലയിൽ. രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം ഓഫീസ് കെട്ടിട നിര്‍മാണത്തിനായി കോണ്‍ഗ്രസ് വാങ്ങിയിട്ടിരുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ബോര്‍ഡും കൊടിമരവുവുമാണ് നശിപ്പിക്കപ്പെട്ടത്.
രാമന്തളി സെന്‍ട്രലില്‍ സ്ഥാപിച്ചിരുന്ന വി. കുഞ്ഞികൃഷ്ണന്റെ പ്രചരണ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്.രാത്രി പതിനൊന്നരക്ക് ശേഷം നടന്ന അക്രമം രാവിലെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
