പ്രാ​യം എ​ൺ​പ​ത്തി​യൊ​ന്നി​ലെ​ത്തി​യി​ട്ടും പി​ണ​റാ​യി​ക്ക് അ​ധി​കാ​ര ദു​ർ​മോ​ഹ​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തിരുവനന്തപുരം: സിപിഎം തീ​രു​മാ​നി​ച്ച വി​ര​മി​ക്ക​ൽ പ്രാ​യ​മാ​യ 75 വ​യ​സ് ക​ഴി​ഞ്ഞ ശേ​ഷം ര​ണ്ടാം ത​വ​ണ 81ാം വ​യ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് അ​ധി​കാ​ര ദു​ർ​മോ​ഹ​മാണെന്നു ചെറിയാൻ ഫിലിപ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ എം.​എ. ബേ​ബി​യെ പോ​ലെ നി​ര​വ​ധി പേ​രു​ള്ള​പ്പോ​ൾ മ​ത്സ​ര രം​ഗ​ത്തു നി​ന്ന് സ്വ​യം മാ​റി​യി​രു​ന്നെ​ങ്കി​ൽ പി​ണ​റാ​യി​യു​ടെ അ​ന്ത​സ് ഉ​യ​രു​മാ​യി​രു​ന്നു.

93 വ​യ​സു​ള്ള​പ്പോ​ൾ മ​ത്സ​രി​ക്കു​ക​യും, മു​ഖ്യ​മ​ന്ത്രി പ​ദം മോ​ഹി​ക്കു​ക​യും, ഒ​ടു​വി​ൽ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ മ​ന്ത്രി പ​ദ​വി​യു​ള്ള സ​ർ​ക്കാ​ർ സ്ഥാ​നം പി​ടി​ച്ചു വാ​ങ്ങു​ക​യും ചെ​യ്ത വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ പോ​ലെ പി​ണ​റാ​യി ത​രം താ​ഴു​ന്ന​ത് ദു:​ഖ​ക​ര​മാ​ണ്.വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്ന 1977ൽ 64ാം ​വ​യ​സി​ൽ മ​ത്സ​ര രം​ഗ​ത്തു നി​ന്നു പി​ന്മാ​റി​യ സി.​അ​ച്യു​ത​മേ​നോ​ന്‍റെ മാ​തൃ​ക​യാ​ണ് യ​ഥാ​ർ​ഥ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പി​ന്തു​ട​രേ​ണ്ട​ത്.

81ാം വ​യ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള ജി.​സു​ധാ​ക​ര​ൻ 75ാം വ​യ​സി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ പാ​ർ​ല​മെന്‍ററി വ്യാ​മോ​ഹ​മാ​യി സി​പി​എം നേ​താ​ക്ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​താ​പ്പാ​ണ്. ര​ണ്ടു ടേം ​ക​ഴി​ഞ്ഞ​വ​ർ വീ​ണ്ടും മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന സി​പിഎമ്മിന്‍റെ ​പ്ര​ഖ്യാ​പി​ത തീ​രു​മാ​നം പി​ണ​റാ​യി ഇ​ത്ത​വ​ണ അ​ട്ടി​മ​റി​ച്ച​തി​നാ​ൽ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്ന മു​പ്പ​തി​ല​ധി​കം സി​പി​എം നേ​താ​ക്ക​ളാ​ണ് വെ​ട്ടി​നി​ര​ത്ത​ലി​ന് ഇ​ര​യാ​യ​ത്.

Related posts

Leave a Comment