സ​ഹോ​ദ​ര​ന്‍റെ മു​ന്‍​ഭാ​ര്യ​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി ന​ടി ഹ​ന്‍​സി​ക

സ​ഹോ​ദ​ര​ന്‍റെ മു​ന്‍ ഭാ​ര്യ മു​സ്‌​കാ​ന്‍ നാ​ന്‍​സി ജെ​യിം​സി​നെ​തി​രേ മാ​ന​ന​ഷ്ട കേ​സ് ന​ല്‍​കി ന​ടി ഹ​ന്‍​സി​ക മോ​ട്‌​വാ​ണി. മും​ബൈ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ന്‍​സി​ക ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. ര​ണ്ട് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് താ​രം മാ​ന​ന​ഷ്ട​കേ​സ് കൊ​ടു​ത്ത​ത്. ത​നി​ക്കെ​തി​രേ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് മു​സ്‌​കാ​നെ വി​ല​ക്ക​ണ​മെ​ന്നും പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ന്‍​സി​ക ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ഡ്വ. അ​ദ്‌​നാ​ന്‍ ഷെ​യ്ഖ് മു​ഖേ​നെ​യാ​ണ് താ​രം ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്.

സ​ഹോ​ദ​ര​ന്‍റെ മു​ൻ​ഭാ​ര്യ ത​നി​ക്കെ​തി​രേ തെ​റ്റാ​യ​തും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ​തു​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ഹ​ന്‍​സി​ക ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​രോ​പ​ണം. ഹ​ന്‍​സി​ക​യ്ക്കും സ​ഹോ​ദ​ര​ന്‍ പ്ര​ശാ​ന്ത് മോ​ട്‌​വാ​നി​ക്കു​മെ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള​ള ആ​രോ​പ​ണ​ങ്ങ​ള്‍ നേ​ര​ത്തെ മു​സ്‌​കാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ താ​ന്‍ ക​ടം ന​ല്‍​കി​യ 27 ല​ക്ഷം രൂ​പ തി​രി​കെ ത​രാ​തി​രി​ക്കാ​നാ​ണ് മു​സ്‌​കാ​ന്‍ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത് എ​ന്ന് ഹ​ന്‍​സി​ക ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞു. പ്ര​ശാ​ന്ത് മോ​ട്‌​വാ​നി​യു​മാ​യു​ള​ള വി​വാ​ഹ​ത്തി​ന്‍റെ സ​മ​യ​ത്താ​ണ് മു​സ്‌​കാ​ന്‍ ത​ന്‍റെ പ​ക്ക​ല്‍ നി​ന്ന് ഈ ​തു​ക ക​ടം വാ​ങ്ങി​യ​ത്. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​സ്‌​കാ​ന്‍ ഈ ​തു​ക ന​ല്‍​കി​യി​ല്ലെ​ന്നും ഹ​ന്‍​സി​ക ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ല്‍ താ​ന്‍ ചെ​റി​യ ഇ​ട​പെ​ട​ല്‍ മാ​ത്ര​മേ ന​ട​ത്തി​യി​ട്ടു​ള​ളൂ. വി​വാ​ഹ​ശേ​ഷം ഇ​രു​വ​ര്‍​ക്കു​മൊ​പ്പ​മ​ല്ല താ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ ഇ​രു​വ​രും ത​മ്മി​ലു​ള​ള ബ​ന്ധം വ​ള​ഷ​ളാ​യി. എ​ന്നാ​ല്‍ ഇ​തേ​ക്കു​റി​ച്ച് ത​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ഹ​ന്‍​സി​ക പ​റ​ഞ്ഞു. സി​വി​ല്‍ മാ​ന​ന​ഷ്ട കേ​സി​ന് പു​റ​മെ മു​സ്‌​കാ​നെ​തി​രെ ക്രി​മി​ന​ല്‍ മാ​ന​ന​ഷ്ട കേ​സും ഹ​ന്‍​സി​ക ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ന്ധേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു മു​മ്പാ​കെ​യാ​ണ് ഈ ​കേ​സ് ന​ല്‍​കി​യ​ത്.

പ്ര​ശാ​ന്തി​നും ഹ​ന്‍​സി​ക​യ്ക്കു​മെ​തി​രെ നേ​ര​ത്തെ മു​സ്‌​കാ​ന്‍ പ​രാ​തി ന​ല്‍​കു​ക​യും ഈ ​പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​ഷേ​ധി​ച്ച ഹ​ന്‍​സി​ക നേ​ര​ത്തെ ഇ​തി​നെ​തി​രെ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment