വേ​ന​ൽ​ക്കാ​ല തി​ര​ക്ക്: 900ല​ധി​കം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

പ​ര​വൂ​ർ: വേ​ന​ല​വ​ധി​ക്കാ​ല​ത്തെ റെ​യി​ൽ​വേ​യി​ലെ വ​ൻ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്കാ​യി 900-ല​ധി​കം പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.ജൂ​ലൈ 15 വ​രെ വി​വി​ധ സോ​ണു​ക​ളി​ലാ​യി ആ​കെ 18,262 ട്രി​പ്പു​ക​ളാ​ണ് ഈ ​പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​മാ​ണ് ഈ ​വ​ലി​യ നീ​ക്കം.’
രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ റെ​യി​ൽ​വേ സോ​ണു​ക​ളി​ലും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ല​ഭ്യ​മാ​ണ്. പ്ര​ധാ​ന സോ​ണു​ക​ളി​ലെ ക​ണ​ക്കു​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:’

സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ:124 ട്രെ​യി​നു​ക​ൾ (1,184 ട്രി​പ്പു​ക​ൾ).
*വെ​സ്റ്റേ​ൺ റെ​യി​ൽ​വേ: 106 ട്രെ​യി​നു​ക​ൾ (2,078 ട്രി​പ്പു​ക​ൾ).
ദ​ക്ഷി​ണ റെ​യി​ൽ​വേ: 72 ട്രെ​യി​നു​ക​ൾ (558 ട്രി​പ്പു​ക​ൾ).
സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ: 74 ട്രെ​യി​നു​ക​ൾ (3,082 ട്രി​പ്പു​ക​ൾ).

നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ: 76 ട്രെ​യി​നു​ക​ൾ (2,090 ട്രി​പ്പു​ക​ൾ) ഇ​തു​കൂ​ടാ​തെ ഈ​സ്റ്റ് സെ​ൻ​ട്ര​ൽ, നോ​ർ​ത്ത് വെ​സ്റ്റേ​ൺ, സൗ​ത്ത് വെ​സ്റ്റേ​ൺ തു​ട​ങ്ങി മ​റ്റ് സോ​ണു​ക​ളി​ലും ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​നു​വ​ദി​ച്ച​വ​യി​ൽ 660-ല​ധി​കം ട്രെ​യി​നു​ക​ൾ ഇ​തി​ന​കം ത​ന്നെ വി​ജ്ഞാ​പ​നം ചെ​യ്തു ക​ഴി​ഞ്ഞു. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ബു​ക്കിം​ഗി​നാ​യി തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ യാ​ത്ര മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കും.

വേ​ന​ൽ​ക്കാ​ല​ത്ത് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് റെ​യി​ൽ​വേ ഇ​ത്ത​വ​ണ വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യ​ത്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് പു​റ​മെ ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ളും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ​യു​ടെ ഈ ​ന​ട​പ​ടി വെ​യി​റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റു​ക​ൾ ക​ൺ​ഫേം ആ​കാ​ൻ കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment