ഹൃദയത്തിൽനിന്നൊരു സല്യൂട്ട് ! ഏറ്റവും മനോഹരമായ സല്യൂട്ട് നല്കി കൊച്ചുമിടുക്കി, സി​ഐ​എ​സ്എ​ഫ് ജവാന്‍റെ മുഖത്ത് സന്തോഷപ്പുഞ്ചിരി

ഒ​രു കു​ഞ്ഞ​ൻ സ​ല്യൂ​ട്ട് ന​ല്കി​യ കൊ​ച്ചു​മി​ടു​ക്കി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി സി​ഐ​എ​സ്എ​ഫ് ജ​വാ​ന് എ​യ​ർ​പോ​ട്ടി​ൽ സ​ല്യൂ​ട്ട് ന​ല്കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യാ​ണ് ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന് കാ​വ​ൽ നി​ല്കു​ന്ന സി​ഐ​എ​സ്എ​ഫ് ജ​വാ​ന് ഒ​രു കു​ഞ്ഞ് സ​ല്യൂ​ട്ട് . ലോ​കം ഉ​റ​ങ്ങു​മ്പോ​ൾ ഉ​റ​ങ്ങാ​തെ​യി​രു​ന്നു രാ​ജ്യ​ത്തി​ന് കാ​വ​ലാ​കു​ന്ന ജ​വാ​ന്മാ​ർ​ക്ക് ന​ല്കു​ന്ന ബ​ഹു​മാ​ന​വും സ്നേ​ഹ​വും ഏ​റെ​യാ​ണ്. എ​ന്നാ​ൽ, എ​യ​ർ​പോ​ട്ടി​ൽ വ​ച്ച് ഒ​രു സി​ഐ​എ​സ്എ​ഫ് ജ​വാ​ന് ഒ​രു കു​ഞ്ഞു മി​ടു​ക്കി ന​ല്കി​യ​ത് ഹൃ​ദ​യ​ഹാ​രി​യാ​യ സ​ല്യൂ​ട്ട്! അ​തി​ലു​ണ്ട് സ്നേ​ഹ​വും ബ​ഹു​മാ​ന​വും ധ​രി​ച്ചി​രി​ക്കു​ന്ന യൂ​ണി​ഫോ​മി​നോ​ടു​ള്ള ആ​ദ​ര​വും…

ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ മൂ​ർ​ത്തി​മ​ത്ഭാ​വ​മാ​ണ് സി​ഐ​എ​സ്എ​ഫ് ജ​വാ​ന്‍റെ മ​ന​സി​ൽ വി​രി​ഞ്ഞ​ത്, ആ ​കൊ​ച്ചു കു​ഞ്ഞി​ന് രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലും ജ​വാ​ന് ന​ല്കി​യ കൊ​ച്ചു സ​ല്യൂ​ട്ടി​ൽ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്, ആ ​കു​ഞ്ഞു മ​ന​സി​ലു​രു​ത്തി​രി​ഞ്ഞ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് പെ​ൺ​കു​ട്ടി ന​ല്കി​യ സ​ല്യൂ​ട്ട്. തി​രി​ച്ച് സി​ഐ​എ​സ്എ​ഫ് ജ​വാ​നും കൊ​ച്ചു​മി​ടു​ക്കി​ക്കും ചി​രി​ച്ചു​കൊ​ണ്ട് സ​ല്യു​ട്ട് ന​ല്കി.

 ഏ​റ്റ​വും ശ​ക്ത​മാ​യ സ​ല്യൂ​ട്ട് ഹൃ​ദ​യ​ത്തി​ൽ നി​ന്ന് വ​രു​ന്ന​താ​ണ്! ന​മ്മു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​വ​രോ​ട് ഇ​വി​ടു​ത്തെ പൗ​ര​ന്മാ​ർ​ക്കു​ള്ള സ്നേ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണി​ത്. മ​നോ​ഹ​രം, ന​മ്മു​ടെ സാ​യു​ധ സേ​ന​യ്ക്ക് ന​ന്ദി, അ​വ​ർ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ന​മ്മ​ൾ സ​മാ​ധാ​ന​മാ​യി ജീ​വി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും എ​ന്നി​ങ്ങ​നെ​യു​ള്ള ഹൃ​ദ​യ​ഹാ​രി​യാ​യ കു​റി​പ്പു​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

 

 

Related posts

Leave a Comment