സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം: സ്റ്റോ​റി​ന്‍റെ താ​ക്കോ​ല്‍ അ​ധി​കൃ​ത​ര്‍ തി​രി​ച്ചെ​ടു​ത്തു

ക​ല്ലൂ​ര്‍​ക്കാ​ട്: പ​ഞ്ചാ​യ​ത്താ​ഫീ​സി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര നീ​ക്കം. ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് സ്‌​റ്റോ​റി​ന്‍റെ താ​ക്കോ​ല്‍ ഇ​ന്ന​ലെ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​വാ​റ്റു​പു​ഴ സ​പ്ലെ​കോ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ട​ച്ചി​ട​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. അ​ട​ച്ചു പൂ​ട്ട​ല്‍ ന​ട​പ​ടി​ക്ക് അ​ധി​കൃ​ത​ര്‍ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന വി​വ​രം ഒ​രാ​ഴ്ച മു​മ്പാ​ണ് അ​റി​ഞ്ഞ​ത്. ഇ​ത​റി​ഞ്ഞ് ക​ല്ലൂ​ര്‍​ക്കാ​ട് സ്വ​ദേ​ശി​നി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഹൈ​ക്കോ​ട​തി​യി​ല്‍ ഇ​തി​നെ​തി​രേ റി​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച് ജ​സ്റ്റീ​സ് പി.​കൃ​ഷ്ണ​കു​മാ​ര്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​റി​ട്ട് പ​രാ​തി​യി​ന്മേ​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​കും വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വി​ന്റെ പ​ക​ര്‍​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി, എം​ഡി, മെ​ഡി​സി​ന്‍ വി​ഭാ​ഗം മാ​നേ​ജ​ര്‍, സ​പ്ലൈ​കോ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഇ​തേ ഉ​ത്ത​ര​വി​ന്റെ പ​ക​ര്‍​പ്പു ല​ഭ്യ​മാ​ക്കി​യി​ട്ടു​മു​ണ്ട്.

ഹൈ​ക്കോ​ട​തി​യു​ടെ ഈ ​ഉ​ത്ത​ര​വ് അ​വ​ഗ​ണി​ച്ചാ​ണ് അ​ധി​കൃ​ത​ര്‍ സ്ഥാ​പ​നം പൂ​ട്ടാ​നെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ജെ​റീ​ഷ് ജോ​സ്, കോ​ണ്‍​ഗ്ര​സ് ക​ല്ലൂ​ര്‍​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ബി​ജു പാ​ല​ക്കോ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച സ്ഥാ​പ​നം അ​ട​യ്ക്കാ​നെ​ത്തി​യ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​ക​ര്‍​പ്പ് ന​ല്‍​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ട​ലോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ പി​ന്തി​രി​ഞ്ഞ​ത്.

ഇ​ന്ന​ലെ സ്ഥാ​പ​നം അ​വ​ധി​യാ​യി​രു​ന്നെ​ങ്കി​ലും മൂ​വാ​റ്റു​പു​ഴ നി​ന്നു​ള്ള അ​ധി​കൃ​ത​ര്‍ ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് താ​ക്കോ​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് മ​രു​ന്നു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ് എ​ന്നും അ​റി​യു​ന്നു. താ​ക്കോ​ല്‍ കൊ​ണ്ടു​പോ​യ​തി​നാ​ല്‍ ഇ​ന്ന് സ്ഥാ​പ​നം തു​റ​ക്കു​മോ എ​ന്ന​റി​യി​ല്ല.

ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തോ​ള​മാ​യി സ്ഥാ​പ​നം ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ബി​പി​എ​ല്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് എ​ല്ലാ മ​രു​ന്നു​ക​ള്‍​ക്കും 25 ശ​ത​മാ​നം വി​ല​ക്കു​റ​വ് ന​ല്‍​കി​യി​രു​ന്നു. 12 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ​യും ആ​നു​പാ​തി​ക​മാ​യി വി​ല​ക്കി​ഴി​വ് ന​ല്‍​കി​യി​രു​ന്ന സ്ഥാ​പ​ന​മാ​ണ് പൊ​ടു​ന്ന​നേ അ​ധി​കൃ​ത​ര്‍ അ​ട​ച്ചു പൂ​ട്ടാ​ന്‍ ഒ​രു​മ്പെ​ടു​ന്ന​ത്. തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ര​ണ്ടു സ്‌​റ്റോ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം 2015 ലാ​ണ് ക​ല്ലൂ​ര്‍​ക്കാ​ട് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.

മൊ​ത്ത വി​ത​ര​ണ​വും ചി​ല്ല​റ വി​ല്‍​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന ഇ​വി​ടെ ശ​രാ​ശ​രി ര​ണ്ട​ര​ക്കോ​ടി രൂ​പ വാ​ര്‍​ഷി​ക വി​റ്റു​വ​ര​വ് ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ല​ഭി​ച്ചി​രു​ന്ന​താ​യി അ​റി​യു​ന്നു. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ വി​വ​രം അ​റി​യി​ക്കു​മെ​ങ്കി​ലും മൊ​ത്ത വി​ത​ര​ണ സ്‌​റ്റോ​റി​ല്‍ നി​ന്ന് ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി മ​രു​ന്ന് ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ല.

പ​ല മ​രു​ന്നു​ക​ളും ല​ഭ്യ​മ​ല്ലാ​തെ വ​ന്ന​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​ര്‍​ഷി​ക വി​റ്റു​വ​ര​വ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ് ശ​രാ​ശ​രി ഒ​ന്ന​ര​ക്കോ​ടി​യി​ലേ​ക്കെ​ത്തി. ജി​ല്ല​യി​ല്‍ ത​ന്നെ​യു​ള്ള ഇ​ത​ര സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍ പ​ല​തി​ലും വാ​ര്‍​ഷി​ക വി​റ്റു​വ​ര​വ് ഏ​താ​നും ല​ക്ഷ​ങ്ങ​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​മ്പോ​ള്‍ ക​ല്ലൂ​ര്‍​ക്കാ​ട് സ്ഥാ​പ​നം പൂ​ട്ടാ​ന്‍ അ​ധി​കൃ​ത​ര്‍ തി​ടു​ക്കം കൂ​ട്ടു​ന്ന​താ​ണ് ദു​രൂ​ഹം.

Related posts

Leave a Comment