മലയാളികളുടെ പ്രിയപ്പെട്ട താരമാണ് എസ്തർ അനിൽ. ബാലതാരമായി മലയാളത്തിൽ നിരവധി സിനിമകളിൽ വേഷമിട്ട എസ്തറിന്റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയിരുന്നു എസ്തർ.
വിദേശത്ത് നിന്നും തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് എസ്തർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്നെയും സാനിയ ഇയ്യപ്പനെയും താരതമ്യം ചെയ്തുകൊണ്ട് യുകെയിലുള്ള ഒരു മാധ്യമം വാർത്ത കൊടുത്തുവെന്നും തന്നെ പുകഴ്ത്താൻ വേണ്ടി സാനിയയെ താഴ്ത്തി കാണിച്ചുവെന്നുമാണ് എസ്തർ പറയുന്നത്.
വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. സാനിയയുടെ അഭിമുഖത്തിന് ശേഷമാണ്. യുകെയിലെ പ്രമുഖ മാധ്യമത്തെക്കുറിച്ചാണ്. ചിലപ്പോള്‍ ഈ അഭിമുഖത്തിന് ശേഷം എന്നെക്കുറിച്ച് മുഴുവന്‍ നെഗറ്റീവ് ആയിരിക്കും അവര്‍ എഴുതുക. അവിടെ എല്ലാവരും വായിക്കുന്ന മാധ്യമമാണ്.
സാനിയ ഇയ്യപ്പന്‍ വന്നപ്പോള്‍ വംശീയത നേരിട്ടു, പക്ഷെ എസ്തറിന് വലിയ യൂണിവേഴ്സിറ്റിയില്‍ കിട്ടി എന്നൊക്കെ എഴുതി. മറ്റേയാള്‍ക്ക് സ്റ്റാര്‍ഡം ഒന്നുമില്ലാത്തതിനാല്‍ ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ പേടിച്ച് ഓടിയതാണ് എന്നാണ് എഴുതിയത്- എസ്തർ പറയുന്നു.
അവളെ താഴ്ത്തിക്കെട്ടുകയും എന്നെ പുകഴ്ത്തുകയും ചെയ്തു. എനിക്കതില്‍ യുക്തി കാണാനായില്ല. വിഷമം തോന്നി. ഞാന്‍ സാനിയയ്ക്ക് മെസേജ് അയച്ചു. ഞങ്ങളൊക്കെ ഏകദേശം ഒരേ പ്രായത്തിലുള്ളവരാണ്. ഞാനായിട്ട് എഴുതിപ്പിച്ചതാണെന്ന് തോന്നരുത് എന്ന് കരുതിയാണ് ഞാന്‍ മെസേജ് അയച്ചത്.
സാനിയ വളരെ കൂളായിരുന്നു. ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്- എസ്തർ കൂട്ടിച്ചേർത്തു.
