മ​ന്ത്രി വി.​എ​ൻ വാ​സ​വ​ന് ചെ​ക്ക് വെ​ച്ച് നാ​ട്ട​കം സു​രേ​ഷ്; കോ​ട്ട​യ​ത്ത് എ​ല്‍​ഡി​എ​ഫി​ന്‍റെ ക​ന​ല്‍ വൈ​ക്ക​ത്തു മാ​ത്രം

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ഒ​മ്പ​തി​ട​ങ്ങ​ളി​ല്‍ എ​ട്ടി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫി​നു വ​ന്‍ മു​ന്നേ​റ്റം. വൈ​ക്ക​ത്ത് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് നേ​രി​യ ലീ​ഡു​ള്ള​ത്. കോ​ട്ട​യം, പു​തു​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫ് വ​ന്‍ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ സി​പി​എ​മ്മി​ന്‍റെ മ​ന്ത്രി കൂ​ടി​യാ​യ വി.​എ​ന്‍. വാ​സ​വ​നും പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നാ​ട്ട​കം സു​രേ​ഷ് 17000 വോ​ട്ടി​ന്‍റെ ലീ​ഡ് ഇ​തു വ​രെ നേ​ടി​ക​ഴി​ഞ്ഞു.

വ​ലി​യ അ​ട്ടി​മ​റി വി​ജ​യ​ത്തി​ലേ​ക്കാ​ണ് യു​ഡി​എ​ഫ് ഇ​വി​ടെ നീ​ങ്ങു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ലീ​ഡ് നേ​ടി​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും എ​ല്‍​ഡി​എ​ഫി​ന് അ​ടി​പ​ത​റി.ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ണി കെ. ​ബേ​ബി നാ​ലാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ലീ​ഡ് ഇ​തു​വ​രെ നേ​ടി ക​ഴി​ഞ്ഞു. ഇ​ഞ്ചോ​ടി​ഞ്ഞ് പോ​രാ​ട്ടം ന​ട​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി​യി​ലും യു​ഡി​എ​ഫി​നു വ​ലി​യ മേ​ല്‍​കൈ​യു​ണ്ട്.

പൂ​ഞ്ഞാ​റി​ല്‍ യു​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യ​മാ​ണ് നേ​ടാ​നൊ​രു​ങ്ങു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി മ​ത്സ​രി​ച്ച പാ​ലാ​യി​ല്‍ മാ​ണി സി. ​കാ​പ്പ​നും വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തു​ട​ക്കം മു​ത​ല്‍ ലീ​ഡ് ചെ​യ്ത മാ​ണി സി. ​കാ​പ്പ​ന്‍ ലീ​ഡ് ഉ​യ​ര്‍​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു റൗ​ണ്ടു​ക​ള്‍ പി​ന്നി​ടു​മ്പോ​ള്‍ ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ പോ​ലും ജോ​സ് .കെ ​മാ​ണി​ക്ക് ലീ​ഡ് നേ​ടാ​നാ​യി​ല്ല.

Related posts

Leave a Comment