മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ലെ ത​ര്‍​ക്കം ദൗ​ര്‍​ഭാ​ഗ്യ​ക​രം; വി​വാ​ദ​ത്തി​ല്‍ പ​ക്ഷം ചേ​രാ​നി​ല്ലെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ ത​ര്‍​ക്കം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി. വി​വാ​ദ​ത്തി​ല്‍ പ​ക്ഷം ചേ​രാ​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ നി​ല​പാ​ട് എ​ഐ​സി​സി നി​രീ​ക്ഷ​ക​രെ അ​റി​യി​ക്കും. മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ല്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​ള്ള പ​ര​സ്യ​പ്ര​ക​ട​നം പാ​ടി​ല്ല. അ​ണി​ക​ളെ നേ​താ​ക്ക​ള്‍ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രിപ​ദം സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ത്തി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആരാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ള്‍ പ്ര​സ​ക്തി​യി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി നേ​താ​വാ​രാ​ണെ​ന്ന കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ച​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment