ബ​സ് കാ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര പ​വ​ൻ മാ​ല സ്കൂ​ട്ട​റി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​വ​ർ​ന്നു

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ രാ​മ​ഞ്ചേ​രി​യി​ൽ ബ​സ് കാ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല സ്കൂ​ട്ട​റി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​വ​ർ​ന്നു. രാ​മ​ഞ്ചേ​രി ലീ​ല ഭ​വ​ന​ത്തി​ൽ ഷീ​ല(46)യു​ടെ മൂ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണമാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇന്നലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ രാ​മ​ഞ്ചേ​രി ജ്യോ​തി ന​ഗ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഷീ​ല ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റൊ​രു സ്ത്രീ​യോ​ട് സം​സാ​രി​ച്ചുകൊ​ണ്ടി​രു​ന്ന ഷീ​ല​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും ബൈ​ക്കി​ലെ​ത്തി​യ ആ​ൾ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​മെ​റ്റ് ധ​രി​ച്ച ഒ​രാ​ൾ മാ​ത്ര​മാ​ണ് ബൈ​ക്കി​ലുണ്ടാ​യി​രു​ന്ന​ത്.

മാ​ല പൊ​ട്ടി​ച്ചശേ​ഷം അ​തി​വേ​ഗ​ത്തി​ൽ ബൈ​ക്കോ​ടി​ച്ചു പോയി. ​സം​ഭ​വ​ത്തെത്തുട​ർ​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യ​ക്ത​ത കു​റ​വാ​യ​തി​നാ​ൽ പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment