മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ ലൈം​ഗിക ചൂ​ഷ​ണം: അ​ന്വേ​ഷ​ണം സി​നി​മ-സീ​രി​യ​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക്

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും പ​ണം വാ​ങ്ങി യു​വ​തി​ക​ളെ വി​ദേ​ശ​ത്തെ​ത്തി​ച്ച് ലൈം​ഗി​ക വ്യാ​പാ​ര​ത്തി​നു​പ​യോ​ഗി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം സി​നി​മാ സീ​രി​യ​ല്‍ മേ​ഖ​ല​യി​ലേ​ക്കും. അ​തി​നി​ടെ കേ​സി​ലെ മു​ഖ്യ​പ്ര​തി സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നെ​തി​രെ ഒ​രു പ​രാ​തി കൂ​ടി ല​ഭി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി​നി എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ കേ​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് ആ​ദ്യ പ​രാ​തി പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കേ​സി​ല്‍​ലെ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

താ​ര​ങ്ങ​ളു​മാ​യി ബ​ന്ധം
മു​ഖ്യ​പ്ര​തി​യാ​യ സി​ന്ധു​വി​ന്‍റെ മ​ക​നും മ​ക​ളും ന​ട​ത്തു​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​ക്ക് ചി​ല താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ട്. ഇ​വ​ര്‍ മു​ഖേ​ന യു​വ​തി​ക​ളെ സ്വാ​ധീ​നി​ച്ചാ​ണോ ദു​ബാ​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. റി​മാ​ന്‍​ഡി​ലു​ള്ള ര​ണ്ടാം പ്ര​തി അ​ലീ​ന​യ്ക്ക് ല​ഹ​രി​ഗു​ണ്ടാ മാ​ഫി​യ​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഗു​ണ്ടാ നേ​താ​വാ​യ ആ​ണ്‍​സു​ഹൃ​ത്ത് ഔ​റം​ഗ​സേ​ബി​ന്റെ പേ​രി​ല്‍ ഇ​വ​ര്‍ പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഔ​റം​ഗ​സേ​ബി​നാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും
സി​ന്ധു​വി​നെ​യും നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള അ​ലീ​ന​യെ​യും മ​ഞ്ജി​മ​യെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി മൂ​ന്നു പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് നി​ല​വി​ല്‍ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. സെ​ക്‌​സ് റാ​ക്ക​റ്റി​ന്റെ പ്ര​ധാ​ന ആ​സൂ​ത്ര​ക​യാ​യ സി​ന്ധു​വി​നെ മും​ബൈ​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ​ത്തി​യ ഇ​വ​രെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സെ​ക്‌​സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് സി​ന്ധു​വി​ന്‍റെ മൊ​ഴി. മോ​ഡ​ലിം​ഗ് കെ​ണി ആ​സൂ​ത്ര​ണം ചെ​യ്ത​ത് സി​ന്ധു​വാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. യു​വ​തി​ക​ള്‍​ക്ക് വി​സ ന​ല്‍​കി​യ​തും ദു​ബാ​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​തും ഇ​വ​രാ​ണ്. മോ​ഡ​ലിം​ഗ് പ​രി​ശീ​ല​നം, ജോ​ലി, വീ​ഡി​യോ ഷൂ​ട്ട്, ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ താ​മ​സം എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്താ​ണ് യു​വ​തി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച​ത്.

കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ മ​ഞ്ജി​മ, അ​ലീ​ന എ​ന്നി​വ​രാ​ണ് സി​ന്ധു​വി​ന്‍റെ ഏ​ജ​ന്‍റു​മാ​ര്‍. ഇ​വ​ര്‍ വ​ഴി​യാ​ണ് യു​വ​തി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കേ​സി​ല്‍ ഇ​നി ര​ണ്ട് വ​നി​ത​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ദു​ബാ​യി​ലു​ള്ള ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts

Leave a Comment