ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താം… ത​ല​യ്ക്ക് മീ​തേ തൂ​ങ്ങി​യാ​ടി ക​ണ്ണി​യം​പു​റ​ത്തെ സ്ട്രീ​റ്റ് ലൈ​റ്റ്

ഒ​റ്റ​പ്പാ​ലം: ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​നൊ​രു​ങ്ങി സ്ട്രീ​റ്റ് ലൈ​റ്റ്. പാ​ല​ക്കാ​ട് – കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ക​ണ്ണി​യം​പു​റം പെ​ട്രോ​ൾ​പ​മ്പി​നു സ​മീ​പ​മാ​ണ് സ്ട്രീ​റ്റ് ലൈ​റ്റ് പൊ​ട്ടി​വീ​ഴാ​നൊ​രു​ങ്ങി നി​ൽ​ക്കു​ന്ന​ത്.

തി​ര​ക്കേ​റി​യ പാ​ത​യി​ൽ ഏ​തു​നി​മി​ഷ​വും ഭാ​രം​കൂ​ടി​യ ഈ ​ലൈ​റ്റ് നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വ​ള​രെ ഉ​യ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ് ഭാ​ര​മേ​റി​യ​താ​ണ്.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി തീ​ർ​ന്ന പോ​സ്റ്റു​ക​ളും ലൈ​റ്റു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ്ട്രീ​റ്റ് ലൈ​റ്റി​ന് ക​വ​ച​മാ​യി പൊ​തി​ഞ്ഞ് സ്ഥാ​പി​ച്ച ലോ​ഹ​ത്ത​കി​ടു​ക​ളും ചി​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച ആ​വ​ര​ണ​വും അ​ട​ക്കം വ​ള​രെ ഭാ​രം​കൂ​ടി​യ ലൈ​റ്റ് നി​ലം​പ​തി​ച്ചാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത​ഴി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

തി​ര​ക്കേ​റി​യ പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ളു​പോ​ലെ ഏ​തു​നി​മി​ഷ​വും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്താ​ൻ ഒ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ഈ ​ലൈ​റ്റ്.​തൂ​ങ്ങി​യാ​ടി നി​ൽ​ക്കു​ന്ന ലൈ​റ്റ് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ നി​ലം​പ​തി​ക്കു​മെ​ന്നു​റ​പ്പ്.

Related posts

Leave a Comment