സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ വീ​ണ്ടും ആ​ക്ര​മ​ണം: ഇ​റാ​ന്‍റെ മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ളും ബോ​ട്ടു​ക​ളും ത​ക​ർ​ത്ത് യു​എ​സ്; ആ​ക്ര​മ​ണം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാ​ൻ നാ​വി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ട്

ദോ​ഹ (ഖ​ത്ത​ർ): മൂ​ന്നു മാ​സ​മാ​യി പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ദോ​ഹ​യി​ൽ നി​ർ​ണാ​യ​ക സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ, ദ​ക്ഷി​ണ ഇ​റാ​നി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി യു​എ​സ് സൈ​ന്യം. ഇ​റാ​ന്‍റെ മി​സൈ​ൽ വി​ക്ഷേ​പ​ണ​കേ​ന്ദ്ര​ങ്ങ​ളും ക​ട​ലി​ൽ മൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച ബോ​ട്ടു​ക​ളു​മാ​ണ് യു​എ​സ് ത​ക​ർ​ത്ത​ത്. ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തി​നു​നേ​രെ​യു​ള്ള ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാ​ൻ നാ​വി​ക താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള ബ​ന്ദ​ർ അ​ബ്ബാ​സ് ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മേ​ഖ​ല​യി​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്വ​യം​ര​ക്ഷ​യ്ക്കാ​യി സൈ​ന്യം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തി​രി​ച്ച​ടി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ​ക്താ​വ് ടിം ​ഹോ​ക്കി​ൻ​സ് അ​റി​യി​ച്ചു. പേ​ഷ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഡ്രോ​ൺ ത​ക​ർ​ത്ത​താ​യി ഇ​റാ​ൻ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് യു​എ​സ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബ​ന്ദ​ർ അ​ബ്ബാ​സ് വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഉ​ഗ്ര​സ്ഫോ​ട​ന​ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും യു​എ​സ് ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യ​താ​യും ഇ​റാ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നി​ടെ, യു​എ​സ് ആ​ക്ര​മ​ണ​ത്തോ​ട് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന് ഇ​റാ​ന്‍റെ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ത​ല​വ​ൻ മു​ഹ​മ്മ​ദ് ബാ​ഗ​ർ സോ​ൾ​ഖാ​ദ​ർ വ്യ​ക്ത​മാ​ക്കി. ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ശ​ത്രു​വി​നെ ത​ർ​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് ബാ​ഗ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മാ​ധാ​ന ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നു
ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ച്ച താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ൽ​ക്കെ, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി, മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം ദോ​ഹ​യി​ലു​ണ്ട്.

ച​ർ​ച്ച​ക​ളി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ക​രാ​ർ ഉ​ട​ൻ സാ​ധ്യ​മാ​കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷ, ഇ​റാ​ന്‍റെ സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം, മ​ര​വി​പ്പി​ച്ച ഇ​റാ​ൻ ഫ​ണ്ടു​ക​ൾ തി​രി​കെ ന​ൽ​ക​ൽ എ​ന്നി​വ​യാ​ണ് ച​ർ​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

യു​റേ​നി​യം കൈ​മാ​റ​ണ​മെ​ന്ന് ട്രം​പ്
ആ​ക്ര​മ​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ, ഇ​റാ​ൻ ത​ങ്ങ​ളു​ടെ സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി കൈ​മാ​റ​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ത് ഇ​റാ​നി​ൽ ത​ന്നെ ന​ശി​പ്പി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടൊ​പ്പം, ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, ഈ​ജി​പ്ത്, തു​ർ​ക്കി അ​ട​ക്ക​മു​ള്ള അ​റ​ബ്-​മു​സ്‌​ലിം രാ​ജ്യ​ങ്ങ​ൾ ഇ​സ്ര​യേ​ലു​മാ​യു​ള്ള ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വ​യ്ക്ക​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സ്വ​ത​ന്ത്ര പാ​ല​സ്തീ​ൻ രാ​ജ്യം യാ​ഥാ​ർ​ഥ്യ​മാ​കാ​തെ ഇ​സ്ര​യേ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സൗ​ദി​യും ഖ​ത്ത​റും ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ൾ.

Related posts

Leave a Comment