ഓ​ട്ടോ​റി​ക്ഷ​യി​ൽ യുവതിക്ക് പ്ര​സ​വം; ഡേ​റ്റാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ​റ​ഞ്ഞു​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം

താ​മ​ര​ശേ​രി: യു​വ​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​സ​വി​ച്ചു. ഈ​ങ്ങാ​പ്പു​ഴ ക​ക്കാ​ട് സ്വ​ദേ​ശി​നി​യാ​ണ് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​ന്ന വ​ഴി അ​മ്പാ​യ​ത്തോ​ട് വ​ച്ച് പ്ര​സ​വി​ച്ച​ത്.

പെ​ൺ​കു​ഞ്ഞി​നാ​ണ് ജ​ന്മം ന​ൽ​കി​യ​ത്. യു​വ​തി​യു​ടെ അ​യ​ൽ​ക്കാ​ര​നാ​യ നാ​സ​ർ ക​ക്കാ​ടാ​ണ് ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന​ത്. ഡോ​ക​ട​ർ​മാ​രും, ന​ഴ്സു​മാ​രും, സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി.

ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നെ​ങ്കി​ലും ഡേ​റ്റ് ആ​യി​ട്ടി​ല്ല ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞി​ട്ട് വ​ന്നാ​ൽ മ​തി എ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം വേ​ദ​ന വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മാ​താ​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ചാ​ണ് പ്ര​സ​വി​ച്ച​ത്.

Related posts

Leave a Comment