എം​എ​ൽ​എ റെ​ജി ചെ​റി​യാ​നെ​തി​രാ​യ വ്യ​ക്തി​ഹ​ത്യ; ജി. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് യു​ഡി​എ​ഫ്

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ൽ പൊ​തു​വേ​ദി​യി​ൽ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വം.

കു​ട്ട​നാ​ട്ടി​ൽ വ​ർ​ഷ​കാ​ല​ത്ത് അ​ടി​ക്ക​ടി​യു​ണ്ടാ​ക്കു​ന്ന വെ​ള്ള​പ്പൊ​ക്കം മൂ​ലം കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ത്തെ​ക്കു റി​ച്ച​റി​യാ​ത്ത ആ​ള​ല്ല ജി. ​സു​ധാ​ക​ര​ൻ.

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റു​ക​ൾ യ​ഥാ​സ​മ​യം തു​റ​ക്ക​ണ​മെ​ന്ന​ത് ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന അ​നാ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ട്ട​നാ​ട് എം​എ​ൽ​എ സ്പി​ൽ​വേ സ​ന്ദ​ർ​ശി​ക്കു​ക​യും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

ഇ​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​വ​ല ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ ആ​ക്ഷേ​പ​മു​ന്ന​യി​ച്ച സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നു യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment