‘സൂ​ക്ഷി​ച്ചോ അ​ല്ലെ​ങ്കി​ൽ ഒ​റ്റ​യ്ക്കാ​വും’ : നെ​ത​ന്യാ​ഹു​വി​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്‌

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​നേ​രേ ന​ട​ത്താ​നി​രു​ന്ന ഏ​റ്റ​വും വ​ലി​യ വ്യോ​മാ​ക്ര​മ​ണ പ​ര​മ്പ​ര​യി​ൽ നി​ന്നു പി​ന്മാ​റാ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ആ​ക്ര​മ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ഇ​സ്ര​യേ​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്നും അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ന​ഷ്ട​മാ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച ഇ​റാ​നി​ലെ ഡ​സ​ൻ ക​ണ​ക്കി​നു ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ വ​ലി​യ തോ​തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​നു ത​യാ​റെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രം​പ് നെ​ത​ന്യാ​ഹു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് പി​ന്മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പ്ര​മു​ഖ യു​എ​സ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.
ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും, ഇ​റാ​ൻ ഭാ​ഗ​ത്തു​നി​ന്ന് ഇ​നി ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ത​ത്കാ​ലം പി​ന്മാ​റാ​മെ​ന്ന് നെ​ത​ന്യാ​ഹു സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​ർ​ക്ക് ആ​ക്ര​മ​ണം റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശം നെ​ത​ന്യാ​ഹു ന​ൽ​കി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ പ​ശ്ചി​മേ​ഷ്യ​യെ വ​ൻ യു​ദ്ധ​ഭീ​തി​യി​ലാ​ഴ്ത്തി​യ​തി​നു പി​ന്നാ​ലെ, ത​ത്കാ​ല​ത്തേ​ക്കു പ​ര​സ്പ​ര​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​താ​യി ഇ​റാ​നും ഇ​സ്ര​യേ​ലും അ​റി​യി​ച്ചു. ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യ്‌​ക്കെ​തി​രാ​യ ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഞാ​യ​റാ​ഴ്ച ഇ​റാ​ൻ ഇ​സ്ര​യേ​ലി​ലേ​ക്ക് മി​സൈ​ലു​ക​ൾ അ​യ​ച്ച​ത്.

ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ വീ​ണ്ടും തി​രി​ച്ച​ടി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, ഇ​റാ​ൻ വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ മു​തി​ർ​ന്നാ​ൽ പൂ​ർ​ണ​ശ​ക്തി​യോ​ടെ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് നെ​ത​ന്യാ​ഹു​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ലെ​ബ​ന​നി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി‍​യും വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വാ​ഷിം​ഗ്ട​ണി​ന്‍റെ​യും ടെ​ൽ അ​വീ​വി​ന്‍റെ​യും ത​ന്ത്ര​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ലി​യ അ​ക​ൽ​ച്ച​യാ​ണു കാ​ണി​ക്കു​ന്ന​തെ​ന്ന് നി​രീ​ക്ഷ​ക​ർ സൂ​ചി​പ്പി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് ട്രം​പി​ന്‍റെ​യും നെ​ത​ന്യാ​ഹു​വി​ന്‍റെ​യും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി മാ​റു​ക​യാ​ണ്. “ഇ​സ്ര​യേ​ലി​ൽ രാ​ഷ്ട്രീ​യ​മാ​യി നി​ല​നി​ൽ​ക്കാ​ൻ നെ​ത​ന്യാ​ഹു​വി​ന് യു​ദ്ധം തു​ട​രേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ നി​ല​നി​ൽ​ക്കാ​ൻ ട്രം​പി​ന് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ട്.’ യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment