കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ സ്ത്രീ​യാ​ത്രി​ക​ർ​ ദുഃ​ഖ​ത്തി​ൽ; ഈ​രാ​റ്റു​പേ​ട്ട, മ​ണി​മ​ല റൂ​ട്ടു​ക​ളി​ൽ പ്രി​യ​ദ​ർ​ശി​നി​യി​ല്ല

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന​ത്താ​കെ പ്രി​യ​ദ​ർ​ശി​നി യാ​ത്ര ത​രം​ഗ​മാ​യി ഓ​ടു​മ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് മാ​ത്രം ദുഃ​ഖം. ഈ ​റൂ​ട്ടി​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ഇ​ല്ല എ​ന്ന​താ​ണ് വ​നി​താ യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. എ​റ​ണാ​കു​ള​ത്തി​ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് ദീ​ർ​ഘ​ദൂ​ര ഓ​ർ​ഡി​ന​റി ബ​സു​ക​ൾ മാ​ത്ര​മാ​ണ് റൂ​ട്ടി​ലു​ള്ള​ത്.

ഇ​ട​ക്കാ​ല​ത്ത് തൊ​ടു​പു​ഴ-​കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഫാ​സ്റ്റ്, സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സു​ക​ൾ റൂ​ട്ടി​ലൂ​ടെ നി​ര​വ​ധി​യു​ണ്ട്.നി​ര​വ​ധി സ്കൂ​ളു​ക​ളും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന റൂ​ട്ടി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മേ ഇ​ട​ക്കു​ന്നം, മ​ണി​മ​ല മേ​ഖ​ല​ക​ളി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി സ​ർ​വീ​ക​ൾ ഇ​ല്ല. ഏ​റെ​ക്കാ​ല​ത്തി​ന് മു​ൻ​പ് ഇ​ട​ക്കു​ന്നം-​ഇ​ഞ്ചി​യാ​നി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്തി.

അ​ഴ​ങ്ങാ​ട്, ക​ണ​യ​ങ്ക​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യു​ണ്ട്. എ​ന്നാ​ൽ കോ​രു​ത്തോ​ട്, ഇ​ളം​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​ത് ഈ ​മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​ണ്. പൊ​ന്‍​കു​ന്നം-​പ​ന​മ​റ്റം-​ത​മ്പ​ല​ക്കാ​ട്-​കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ൽ ഗ്രാ​മ​വ​ണ്ടി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment