ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ര്; പി​എ​സ്‌​സി ചോ​ദ്യ പേ​പ്പ​റി​ല്‍ ഇ​ടം പി​ടി​ച്ച് ദി​യ

പാ​​ലാ: പി​​എ​​സ്‌​​സി ചോ​​ദ്യ​​പേ​​പ്പ​​റി​​ലും ച​​രി​​ത്ര ഉ​​ത്ത​​ര​​മാ​​യി പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം. ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന വ​​നി​​താ കോ​​ണ്‍​സ്റ്റ​​ബി​​ള്‍ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ലെ ശ​​രി​​യു​​ത്ത​​രം ദി​​യ ബി​​നു ആ​​യി​​രു​​ന്നു.

ചോ​​ദ്യ​​പേ​​പ്പ​​റി​​ലെ പ​​തി​​നേ​​ഴാ​​മ​​ത്തെ ചോ​​ദ്യ​​മാ​​യി വ​​ന്ന​​ത്, 2025 ഡി​​സം​​ബ​​റി​​ല്‍ ന​​ട​​ന്ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് ആ​​ര് എ​​ന്ന​​താ​​യി​​രു​​ന്നു. ശ​​രി​​യു​​ത്ത​​രം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി നാ​​ല് ഓ​​പ്ഷ​​നു​​ക​​ള്‍ കൊ​​ടു​​ത്തി​​രു​​ന്നു.
പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ​​യു​​ട​​നെ ഈ ​​പ​​രീ​​ക്ഷ എ​​ഴു​​തി​​യ ദി​​യ​​യു​​ടെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ് ചോ​​ദ്യ​​പേ​​പ്പ​​റി​​ന്‍റെ ഫോ​​ട്ടോ എ​​ടു​​ത്ത് അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​ത്.

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ എ​​ന്ന ച​​രി​​ത്ര സ്ഥാ​​ന​​ത്തെ​​ത്തി​​യ ദി​​യ ബി​​നു​​വി​​ന്‍റേ​​ത് ക​​ന്നി മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. മ​​ത്സ​​രി​​ക്കു​​ന്പോ​​ഴും പി​​ന്നീ​​ട് ചെ​​യ​​ര്‍​പേ​​ഴ്സ​​ണാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​പ്പോ​​ഴും 21 വ​​യ​​സേ ആ​​യി​​രു​​ന്നു​​ള്ളൂ. ഈ ​​ച​​രി​​ത്ര നേ​​ട്ട​​ത്തെ പി​​എ​​സ്‌​​സി കൂ​​ടി ചോ​​ദ്യ​​പേ​​പ്പ​​റി​​ലൂ​​ടെ ആ​​ദ​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണി​​പ്പോ​​ള്‍.

Related posts

Leave a Comment