ത​ളി​പ്പ​മ്പ് സ​ഹകരണ സ്റ്റോ​ർ മു​റി വി​ല്പ​ന കേ​സ്; പ്ര​തി​ക​ളാ​യ​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടു

തളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ സ്റ്റോ​റി​ന്‍റെ മു​റി​ക​ൾ വി​ല്പ​ന ന​ട​ത്തി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് കാ​ണി​ച്ചു ന​ൽ​കി​യ കേ​സി​ൽ സ്റ്റോ​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ല്ലി​ങ്കീ​ൽ പ​ദ്മ​നാ​ഭ​ൻ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി വെ​റു​തെ വി​ട്ടു. ത​ളി​പ്പ​റ​ന്പ് മ​ജി​സ്ട്രേ​റ്റ് ശ്രീ​ജ​യാ​ണ് പ്ര​തി​ക​ളെ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ട​ത്.

ക​ല്ലി​ങ്കീ​ൽ പ​ദ്മ​നാ​ഭ​ന് പു​റ​മെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​ദാ​മോ​ദ​ര​ൻ, വി.​വി. നാ​ണു, മാ​ത്യു തോ​മ​സ് എ​ന്ന മാ​ത്ത​ച്ച​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ട​ത്. കേ​സി​ൽ ആ​കെ ആ​റ് പ്ര​തി ക​ളാ​ണു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു​പേ​ർ വി​ചാ​ര​ണ​വേ​ള​യി​ൽ മ​രി​ച്ചി​രു​ന്നു.

2004 ലാ​ണ് ത​ളി​പ്പ​റ​മ്പ് ടെ​മ്പോ സ്റ്റാ​ൻ​ഡി​നു പി​റ​കു​വ​ശ​ത്തെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ സ്റ്റോ​റി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ മു​റി​ക​ൾ 29 ല​ക്ഷ​ത്തി​ന് വി​ല്പ​ന ന​ട​ത്തി യ​ത്. സ്റ്റോ​റി​നു​ണ്ടാ​യ ബാ​ങ്ക് ബാ​ധ്യ​ത പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു വി​ല്പ​ന. അ​ന്ന് സ്റ്റോ​റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ക​ല്ലി​ങ്കീ​ൽ പ​ദ്മ​നാ​ഭ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ത​ളി​പ്പ​റ​ന്പ് സ​ഹ. ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. മു​റി​ക​ളു​ടെ വി​ല്പ​ന​യി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ പി.​വി. നാ​രാ​യ​ണ​ൻ കു​ട്ടി മാ​രാ​റാ​യി​രു​ന്നു സ​ഹ​ക​ര​ണ വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​ത്.

സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. 2004ൽ ​ആ​ണ് വി​ല്പ​ന ന​ട​ന്ന​തെ​ങ്കി​ലും 2011ലാ​യി​രു​ന്നു പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ഡ്വ. വി ​എ.​സ​തീ​ഷ് ഹാ​ജ​രാ​യി.

Related posts

Leave a Comment