ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി 18 കോ​ടി​യു​ടെ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം: ല​ഹ​രി എ​ത്തി​യ​ത് വി​ദേ​ശ​ത്ത് നി​ന്ന്

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ 18 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. താ​യ്‌​ല​ന്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വൈ​പ്പി​ന്‍ ഞാ​റ​ക്ക​ല്‍ മാ​നാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി ആ​യു​ഷ് (39), ഭാ​ര്യ അ​നി​ക (30) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഹോ​ള്‍​സെ​യി​ല്‍ ഡീ​ല​ര്‍​മാ​രാ​യ പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യ​യാ​ളെ അ​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​ത്. പെ​രു​മ്പാ​വൂ​ര്‍ മാ​റ​മ്പ​ള്ളി​യി​ല്‍ വ​ച്ച് ആ​യു​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ത​ട​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment