വടക്കാഞ്ചേരി: കോഴിക്കൂട്ടിൽ കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. വരവൂർ സ്വദേശി ചരൽ പീടികയിൽ വീട്ടിൽ അലിയുടെ വീട്ടിൽ നിന്നാണ് ഭീമൻ മലമ്പാമ്പിനെ പിടികൂടിയത്.
പുലർച്ചെ വീട്ടുകാർ എത്തിയ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കോഴിയെ പാമ്പ് വിഴുങ്ങിയിരുന്നു.
പാമ്പ് പിടുത്തക്കാരൻ പ്രേമദാസ് വരവൂർ മലമ്പാമ്പിനെ പിടിച്ച് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ആറടിയോളം വലുപ്പമുള്ള പാമ്പിനെയാണ് പിടിച്ചത്.
