ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്: ഒ​ളി​വി​ലാ​യി​രു​ന്ന സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ത​ല​ശേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യ സെ​ക്ര​ട്ട​റി പി​ടി​യി​ൽ. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി.​ ജ്യോ​ജീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ത​ല​ശേ​രി​യി​ൽ എ​ത്തി​ക്കും. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ ത​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം പു​റ​ത്തു​വ​രി​ക​യു​ള്ളൂ.

ഏ​താ​ണ്ട് അ​ഞ്ചു​കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ഷ്‌​ട​പ്പെ​ട്ട അ​ഞ്ചു​പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ദി​വ​സ​വും പോ​ലീ​സി​ൽ എ​ത്തു​ന്ന​ത്. ആ​റുവ​ർ​ഷ​മാ​യി സം​ഘ​ത്തി​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

ആ​റുവ​ർ​ഷം ഒ​രു സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ഓ​ഡി​റ്റ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും കാ​ണു​ന്ന​ത്.സ്ഥി​ര​നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ പ​ല​തും വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്ന് ഇ​തി​ന​കം തെ​ളി​ഞ്ഞി​ട്ടു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ്‌ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്‌ പ​ല​രും ച​തി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. സ്ഥാ​പ​നം​പൂ​ട്ടി സെ​ക്ര​ട്ട​റി മു​ങ്ങി​യ​ശേ​ഷം ഓ​ഫീ​സ് ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment