ഓ​ഫീ​സി​ൽ ഷോ​ർ​ട്സ് ഇ​ട്ട് വ​രാ​ൻ പു​രു​ഷ​ന്മാ​രോ​ട് ഭ​ര​ണ​കൂ​ടം; ‘കാ​ലി​ലെ രോ​മം’ ക​ണ്ട് സ​ഹി​ക്കാ​ൻ വ​യ്യെ​ന്ന് സ്ത്രീ​ക​ൾ, ജ​പ്പാ​നി​ൽ പു​തി​യ വി​വാ​ദം!

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ അ​ത്യു​ഷ്ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് ഓ​ഫീ​സു​ക​ളി​ൽ ഷോ​ർ​ട്സ് ധ​രി​ച്ചെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി ടോ​ക്കി​യോ മെ​ട്രോ​പൊ​ളി​റ്റ​ൻ ഗ​വ​ൺ​മെ​ന്‍റ്. ഊ​ർ​ജ്ജ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നു​മാ​യി ഗ​വ​ർ​ണ​ർ യു​റി​ക്കോ കൊ​യി​ക്കെ ആ​രം​ഭി​ച്ച “ടോ​ക്കി​യോ കൂ​ൾ ബി​സ്” പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ തീ​രു​മാ​നം. എ​ന്നാ​ൽ ഈ ​നി​ർ​ദ്ദേ​ശ​ത്തെ​ച്ചൊ​ല്ലി ഇ​പ്പോ​ൾ ക​ടു​ത്ത അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ഉ​യ​രു​ന്ന​ത്.

പു​തി​യ വ​സ്ത്ര​ധാ​ര​ണ രീ​തി​യെ ചി​ല ജീ​വ​ന​ക്കാ​ർ സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ, ഇ​ത് ഓ​ഫീ​സു​ക​ളി​ലെ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സ്ത്രീ​ക​ൾ ആ​രോ​പി​ക്കു​ന്നു. സ്ത്രീ​ക​ൾ ഇ​പ്പോ​ഴും ടൈ​റ്റ്സു​ക​ളും നീ​ള​മു​ള്ള സ്കേ​ർ​ട്ടു​ക​ളും ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മു​ള്ള​പ്പോ​ൾ പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്രം ഷോ​ർ​ട്സ് ഇ​ടാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

മാ​ത്ര​മ​ല്ല, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പു​രു​ഷ​ന്മാ​രു​ടെ കാ​ലി​ലെ രോ​മ​ങ്ങ​ൾ കാ​ണേ​ണ്ടി വ​രു​ന്ന​ത് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി “സു​നെ​ഹാ​ര” അ​ഥ​വാ “ലെ​ഗ് ഹെ​യ​ർ ഹ​രാ​സ്‌​മെ​ന്‍റ്” എ​ന്ന പു​തി​യ വാ​ക്ക് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ, ഓ​ഫീ​സി​ലെ മാ​ന്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടോ​ക്കി​യോ​യി​ൽ ലേ​സ​ർ ഹെ​യ​ർ റി​മൂ​വ​ലി​നാ​യി ക്ലി​നി​ക്കു​ക​ളെ സ​മീ​പി​ക്കു​ന്ന പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​പ്പാ​നി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഹീ​റ്റ് സ്ട്രോ​ക്ക് മൂ​ലം ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്.

Related posts

Leave a Comment