വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ നേരിടുന്ന ദൈനംദിന ബുദ്ധിമുട്ടുകൾ തമാശരൂപേണ തുറന്നുപറഞ്ഞ് ഡൽഹി സ്വദേശി ഹീന ഡോഗ്ര പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഓഫീസിൽ പോകുന്ന സഹോദരനേക്കാൾ കൂടുതൽ താൻ സമ്പാദിക്കുന്നുണ്ടെങ്കിലും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ തനിക്ക് യാതൊരു ബഹുമാനവും ലഭിക്കുന്നില്ലെന്ന് ഹീന പറയുന്നു. രാവിലെ 9 മുതൽ രാത്രി 9 വരെ ലാപ്ടോപ്പിന് മുന്നിലിരുന്നാലും താൻ വെറുതെ കിടക്കുകയാണെന്നാണ് വീട്ടുകാരുടെ വിചാരം.
വീട്ടിൽ വിരുന്നുകാർ വന്നാൽ ജോലി നിർത്തിവെച്ച് ചായയും ബിസ്കറ്റും കൊടുക്കേണ്ടി വരുന്നുവെന്നും, ഓഫീസിൽ പോകുന്നവർക്ക് കൃത്യമായ സമയപരിധിയുണ്ടെങ്കിലും താൻ അടിമ പണിയെടുക്കുകയാണെന്നും ഹീന കൂട്ടിച്ചേർത്തു.
കമ്പനി തനിക്ക് വർക്ക് ഫ്രം ഹോം തന്നത് വീട്ടിലെത്തുന്ന വിരുന്നുകാരെ സൽക്കരിക്കാനാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞാണ് ഹീന വീഡിയോ അവസാനിപ്പിക്കുന്നത്.”ഇത് ഞങ്ങളുടെയും അനുഭവമാണ്” എന്ന് പറഞ്ഞ് നിരവധി വർക്ക് ഫ്രം ഹോം ജീവനക്കാരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങൾ വളരെ തമാശ നിറഞ്ഞ രീതിയിൽ അവതരിപ്പിച്ചതാണ് വീഡിയോ പെട്ടെന്ന് വൈറലാകാൻ കാരണം.
