മ​ട്ട​ന്നൂ​രിൽ കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച്മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: പാ​ലോ​ട്ടു​പ​ള്ളി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ അ​ർ​ധ​രാ​തി ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ത്തു​പ​റ​മ്പ് ശ​ങ്ക​ര​നെ​ല്ലൂ​രി​ലെ ക​ടാം​കോ​ട് ഹൗ​സി​ൽ സി. ​സാ​യ​ന്ത് രാ​ജ് (26) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന നി​ർ​മ​ല​ഗി​രി സ്വ​ദേ​ശി അ​ഭി​രാ​മി​നെ (25) ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൗ​വ്വ​ഞ്ചേ​രി സ്വ​ദേ​ശി ഹൃ​ഷി​രാ​ജി​നെ (25)പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ചാ​വ​ശേ​രി​യി​ൽ​നി​ന്ന് കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​ലോ​ട്ടു​പ​ള്ളി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് നി​ന്നു നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​ര​ത്തി​ലി​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ർ കെ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ കാ​റി​നു​ള്ളി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്.

മൂ​ന്നു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും സാ​യ​ന്ത് മ​രി​ച്ചു.​വൈ​ദ്യു​തി തൂ​ൺ ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് കാ​ർ പു​റ​ത്തെ​ടു​ത്ത് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment