അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഞങ്ങൾക്കും വേണം ഫ്രീ യാത്ര… സ​ർ​ക്കാ​രി​ന്‍റെ വ​നി​താ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി: പു​രു​ഷ​ന്മാ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം

അ​ങ്ക​മാ​ലി: സ​ർ​ക്കാ​രി​ന്‍റെ വ​നി​താ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. അ​ങ്ക​മാ​ലി – കു​ര​ട്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ‘ബെ​സ്റ്റ് വേ’ ​എ​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മൊ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ പു​രു​ഷ​ന്മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ച്ച് വി​ചി​ത്ര​മാ​യ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി ടൗ​ൺ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ‘പ്രി​യ​ദ​ർ​ശി​നി’ പ​ദ്ധ​തി മൂ​ലം അ​ങ്ക​മാ​ലി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ലി ന​ൽ​കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ഡീ​സ​ൽ അ​ടി​ക്കാ​നു​ള്ള വ​രു​മാ​നം പോ​ലു​മി​ല്ലാ​തെ സ​ർ​വീ​സ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത ദ​യ​നീ​യ അ​വ​സ്ഥ​യാ​ണെ​ന്ന് ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

മ​റ്റ് ബ​സു​ക​ളു​ടെ കൂ​ടി പ്ര​തി​നി​ധി​യാ​യാ​ണ് ‘ബെ​സ്റ്റ് വേ’ ​ബ​സി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് യാ​ത്രാ​സൗ​ജ​ന്യ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഉ​ട​മ​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

Related posts

Leave a Comment