പ​യ്യ​ന്നൂ​രി​ൽ ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഭ​ർ​ത്താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പ​യ്യ​ന്നൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഭ​ർ​ത്താ​വ് ഭാ​ര്യയെ​യും ഭാ​ര്യാ മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ കൂ​ക്കാ​നം മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വി.​വി. പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൾ പ്ര​ജി​ഷ, ഭാ​ര്യ പ​ദ്മി​നി എ​ന്നി​വ​ർ​ക്കു നേ​രേ​യാ​ണ് വ​ധ​ശ്ര​മം ഉ​ണ്ടാ​യ​ത്.

പ്ര​ജി​ഷ​യു​ടെ ഭ​ർ​ത്താ​വ് സ്വാ​മി​മു​ക്കി​ലെ സ​ന​ലാ​ണ് പെ​ട്രോ​ളു​മാ​യി ഭാ​ര്യവീ​ട്ടി​ലെ​ത്തി ഇ​രു​വ​രെ​യും തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പൊ​ള്ള​ലേ​റ്റ ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ത്യ​​ക്ക് ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന​ലി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​യാ​ളെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ആ​ളി​ക്ക​ത്തു​ന്ന തീ ​കാ​ര​ണം അ​ടു​ത്തേ​ക്കുപോ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തീ​യ​ണ​ച്ച ഉ​ട​ൻ അ​മ്മ​യെ​യും മ​ക​ളെയും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും നാ​ൽ​പ​തു ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം.

സ​ന​ലി​ന് 80 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പ്ര​ഭാ​ക​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ സ​നി​ലി​നെ​തി​രെ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.സ​ന​ലി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് പ്ര​ജി​ഷ കേ​സ് കൊ​ടു​ത്ത വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment