24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ദീ​ർ​ഘ​ദൂ​ര രാ​ത്രി​കാ​ല റെ​യി​ൽ യാ​ത്ര​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് 24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ ഉ​ത്പാ​ദ​നം ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി (ഐ​സി​എ​ഫ്) ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 24 കോ​ച്ചു​ക​ളു​ള്ള 50 റാ​ക്കു​ക​ളാ​ണ് ഐ​സി​എ​ഫ് നി​ർ​മ​ക്കു​ന്ന​ത്.

പു​തി​യ ട്രെ​യി​ൻ​സെ​റ്റി​ന്‍റെ കോ​ച്ച് ഘ​ട​ന, അ​ണ്ട​ർ​ഫ്രെ​യിം ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് സാ​ങ്കേ​തി​ക വി​ന്യാ​സ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രൊ​ഡ​ക്ഷ​ൻ ഡ്രോ​യിം​ഗു​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഹൗ​റ​യ്ക്കും കാ​മാ​ഖ്യ​യ്ക്കും ഇ​ട​യി​ൽ 16 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ സ​ർ​വീ​സ് വി​ജ​യ​ക​ര​മാ​യി ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള 24 കോ​ച്ച് ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് റെ​യി​ൽ​വേ ക​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ ബെ​ർ​ത്തു​ക​ളും അ​ത്യാ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ഈ ​പു​തി​യ ട്രെ​യി​നു​ക​ളി​ൽ 1,224 ബെ​ർ​ത്തു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. നി​ല​വി​ലു​ള്ള സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളെ അ​പേ​ക്ഷി​ച്ച് 401 ബെ​ർ​ത്തു​ക​ൾ അ​ധി​ക​മാ​യി ഇ​തി​ൽ ല​ഭ്യ​മാ​കും. 17 എ​സി 3-ട​യ​ർ കോ​ച്ചു​ക​ൾ, അ​ഞ്ച് എ​സി 2-ട​യ​ർ കോ​ച്ചു​ക​ൾ, ഒ​രു എ​സി ഫ​സ്റ്റ് ക്ലാ​സ് കോ​ച്ച് എ​ന്നി​വ​യ്ക്കൊ​പ്പം ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ ഭ​ക്ഷ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു പ്ര​ത്യേ​ക ഫു​ൾ എ​സി പാ​ൻ​ട്രി കാ​റും ഇ​തി​ൽ സ​ജ്ജീ​ക​രി​ക്കും.

മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​ട്രെ​യി​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.റീ​ഡിം​ഗ് ലൈ​റ്റു​ക​ൾ, മൊ​ബൈ​ൽ-​ലാ​പ്‌​ടോ​പ്പ് ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ, വൈ​ഫൈ അ​ധി​ഷ്ഠി​ത ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, വാ​ക്വം ടോ​യ്‌​ല​റ്റു​ക​ൾ എ​ന്നി​വ ഓ​ൺ​ബോ​ർ​ഡ് സൗ​ക​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ക​വ​ച്ച് ട്രെ​യി​ൻ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്ക​ൽ സം​വി​ധാ​നം, സി​സി​ടി​വി നി​രീ​ക്ഷ​ണം, നൂ​ത​ന ബ്രേ​ക്കിം​ഗ് സം​വി​ധാ​നം, അ​ഗ്നി​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഈ ​ട്രെ​യി​നു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

Related posts

Leave a Comment